കോഴിക്കോട്: സംസ്ഥാന വഖഫ് ബോർഡിൽ ശിയ വിഭാഗത്തിെൻറ പ്രാതിനിധ്യവുമായി ഉയർന ്ന പരാതി രണ്ടുമാസം കൊണ്ട് തീർപ്പാക്കാൻ ഹൈകോടതി ഉത്തരവ്.10 അംഗങ്ങളുള്ള ബോർഡിൽ ആറ ുപേരെ വിവിധ മണ്ഡലങ്ങളിൽനിന്ന് തെരഞ്ഞെടുപ്പിലൂടെയും നാലുപേരെ നാമനിർദേശം വഴിയ ുമാണ് നിയമിക്കേണ്ടത്. നാമനിർദേശം ചെയ്യേണ്ട നാലു പ്രതിനിധികളിൽ രണ്ടുപേർ മതപണ ്ഡിതരാകണം. ഒരാൾ ശിയ വിഭാഗത്തിൽനിന്നും മറ്റേയാൾ സുന്നി വിഭാഗത്തിൽനിന്നുമാണ് വേണ ്ടത്.
2014 ഒക്ടോബറിൽ നിലവിൽവന്ന ഇപ്പോഴത്തെ വഖഫ് ബോർഡിൽ പണ്ഡിത പ്രതിനിധികളായി ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങളും ടി.പി. അബ്ദുല്ലക്കോയ മദനിയുമാണ് ഉള്ളത്. ഇരുവരും ജന്മംകൊണ്ട് സുന്നി വിഭാഗത്തിൽപെട്ടവരായതിനാലാണ് ഇതുസംബന്ധിച്ച് പരാതിയും വിവാദവും ഉയർന്നത്. രണ്ടുപേരിൽ ആരാണ് ശിയ എന്നതിനെച്ചൊല്ലിയാണ് വിവാദം.
ഇതിനിടെ, വഖഫ് ബോർഡിലേക്ക് പണ്ഡിത േക്വാട്ടയിൽ നാമനിർദേശം ചെയ്ത രീതി ക്രമരഹിതവും ചട്ടവിരുദ്ധവുമാണെന്നു കാണിച്ച് അരീക്കോട് പത്തനാപുരത്തെ ചെറിയ ജുമുഅത്ത് പള്ളി സെക്രട്ടറി സി.പി. അബ്ദുല്ലക്കുട്ടി ഹൈകോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചു. ഇത് പരിശോധിച്ച കോടതി അടിയന്തര നടപടിക്ക് സർക്കാറിന് നിർദേശം നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ വഖഫിെൻറ ചുമതലയുള്ള ഗവൺമെൻറ് സെക്രട്ടറി ഇരുവരെയും നോട്ടീസയച്ച് വിളിപ്പിച്ചു. ശിയ പ്രതിനിധി ആരാണെന്ന് വ്യക്തമാകുകയായിരുന്നു ഉദ്ദേശ്യം.
ശിയ വിഭാഗത്തിൽപെട്ടവരാണെന്ന് സാക്ഷ്യപത്രം നൽകാൻ ഹിയറിങ്ങിൽ ആവശ്യപ്പെെട്ടങ്കിലും രണ്ടുപേരും തയാറായില്ല. ഇതിനാൽ സെക്രട്ടറി ഫയൽ നിയമ വകുപ്പിലേക്കയച്ചു.
വിഷയം അന്വേഷിക്കാൻ കമീഷനെ നിയമിക്കാനാണ് നിയമ വകുപ്പിൽനിന്ന് നിർദേശം ലഭിച്ചത്. തുടർന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻകുട്ടിക്ക് സർക്കാർ അന്വേഷണ ചുമതല നൽകി. പരാതിയിൽ ഉന്നയിച്ച പ്രശ്നത്തിന് പരിഹാരം കാണാതെ നീണ്ടുപോകുന്നതിനെതിരെ അബ്ദുല്ലക്കുട്ടി വീണ്ടും ഹൈകോടതിയിയെ സമീപിച്ചതിനെ തുടർന്നാണ് രണ്ടുമാസത്തിനകം തീർപ്പുണ്ടാക്കാൻ ഉത്തരവുണ്ടായത്.
യു.ഡി.എഫ് സർക്കാറിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ് നിലവിലെ വഖഫ് ബോർഡ് രൂപവത്കരിച്ചത്. സർക്കാറിനൊപ്പമുള്ളവരെ തിരുകിക്കയറ്റാൻ അംഗത്വ മാനദണ്ഡങ്ങളിൽ തിരിമറി നടത്തിയെന്നാണ് ആക്ഷേപം. വിഷയത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ലഭിക്കുന്നമുറക്ക് സർക്കാർ നടപടിയെടുക്കുമെന്ന് വകുപ്പ് മന്ത്രി കെ.ടി. ജലീൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.