കൊല്ലം: സോളാർ കേസ് സി.ബി.ഐക്ക് വിട്ട സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. ആയിരക്കണക്കിന് നിവേദനങ്ങൾ ലഭിച്ചിട്ടും പൊതുജന ആവശ്യമുയർന്നിട്ടും വാളയാറിലെ പിഞ്ചു കുട്ടികളുടെ കൊലപാതകം സി.ബി.ഐയെ ഏൽപ്പിക്കാൻ മടിക്കുന്ന പിണറായി സർക്കാരിന് സോളാർ കേസ് സി.ബി.ഐക്ക് വിടാൻ പരാതിക്കാരിയുടെ ഒരു കത്ത് മതിയെന്ന് ഷിബു ആരോപിച്ചു. . ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധപതിച്ചിരിക്കുന്നുവെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
ഷിബു ബേബി ജോൺ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
സംസ്ഥാന സർക്കാരിനെ സി.ബി.ഐയെ പോലുളള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചവർക്ക് കേന്ദ്ര ഏജൻസികളോട് ഇപ്പോൾ എന്താ വിശ്വാസം, എന്താ ബഹുമാനം.
കൃപേഷ്,ശരത് ലാൽ എന്നീവരുടെ കൊലപാതകം സിബിഐ ക്ക് വിടുന്നതിനെതിരെ സുപ്രീം കോടതിയിൽ നിന്നും ലക്ഷങ്ങൾ നൽകി വക്കീലിനെ ഇറക്കിയവർക്ക് ഇപ്പോൾ സിബിഐ എന്നാൽ കരളിൻ്റെ കരളാണ്.
ആയിരക്കണക്കിന് നിവേദനങ്ങൾ ലഭിച്ചിട്ടും പൊതുജന ആവശ്യമുയർന്നിട്ടും വാളയാറിലെ പിഞ്ചു കുട്ടികളുടെ കൊലപാതകം സിബിഐയെ ഏൽപ്പിക്കാൻ മടിയ്ക്കുന്ന പിണറായി സർക്കാരിന് സോളാർ കേസ് സിബിഐയ്ക്ക് വിടാൻ പരാതിക്കാരിയുടെ ഒരു കത്ത് മതി.
യുഡിഎഫിനെ തകർക്കുവാൻ ബിജെപി- സിപിഎം ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അന്വേഷണ പ്രഖ്യാപനം. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധ:പതിച്ചിരിക്കുന്നു. എന്നാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇനിയും നിങ്ങൾക്ക് ആകില്ല. നിങ്ങൾ ഇനി എഫ്ബിഐയെ കൊണ്ട് വന്നാലും ഞങ്ങൾക്ക് യാതൊരു ഭയവും ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.