െകാച്ചി: മുനമ്പത്തിനടുത്ത് കപ്പൽ ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ കാണാതായവർക്കുള്ള തിരച്ചിലും അന്വേഷണവും കാര്യക്ഷമമാക്കണമെന്ന ഹരജിയിൽ ൈഹകോടതി കേന്ദ്രസർക്കാറിെൻറ വിശദീകരണം തേടി. ദുരന്തത്തിൽ മരിച്ച സഹായരാജിെൻറ ഭാര്യ കന്യാകുമാരി സ്വദേശിനി വയലറ്റ് മേരി നൽകിയ ഹരജിയിലാണ് നടപടി. ഇക്കാര്യത്തിൽ കേന്ദ്രസർക്കാറും ബന്ധപ്പെട്ട വകുപ്പുകളും സ്വീകരിച്ച നടപടികൾ അറിയിക്കാനാണ് നിർദേശം.
കഴിഞ്ഞ ഏഴിന് പുലർച്ച 3.30 ഒാടെ മുനമ്പത്തിനടുത്ത് കപ്പിലിടിച്ചുണ്ടായ ദുരന്തത്തിൽ കാണാതായ മത്സ്യത്തൊഴിലാളികൾ ബോട്ടിെൻറ വീൽഹൗസ് കാബിനിൽ കുടുങ്ങിക്കിടക്കുകയാണെന്നും ഇവരുടെ മൃതദേഹം പുറത്തെടുക്കാനോ ബോട്ട് ഉയർത്തിയെടുക്കാനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും ഹരജിയിൽ പറയുന്നു. ഇടിച്ച കപ്പൽ ഏതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കുടുങ്ങിയവരെ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കണ്ടെത്താനുള്ള ഒരുപരിശ്രമവും ഉണ്ടായിട്ടില്ല.
നടപടികൾ അനാവശ്യമായി വൈകിപ്പിക്കുന്നത് കപ്പൽ ഉടമകളുടെ താൽപര്യം സംരക്ഷിക്കാനാണെന്ന് ഹരജിയിൽ ആരോപിക്കുന്നു. ദുരന്തം സംബന്ധിച്ച് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. േഫാർട്ട്കൊച്ചി കോസ്റ്റൽ പൊലീസിെൻറ അന്വേഷണം ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതുണ്ട്. അന്വേഷണത്തിെൻറ ഭാഗമായി രേഖകൾ ഇവർക്കും നാഷനൽ മാരിടൈം സർച്ച് ആൻഡ് െറസ്ക്യൂ കോ ഒാഡിനേറ്റിങ് അതോറിറ്റി, കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി സതേൺ നേവൽ കമാൻഡ് എന്നിവർക്കും ൈകമാറാൻ നടപടിയുണ്ടാകണം.പ്രാഥമികാന്വേഷണത്തിന് ഉത്തരവിടുന്നതിന് പുറമെ, ഇരകളായവർക്ക് നഷ്ടപരിഹാരം നൽകാനും നടപടി വേണം. അപകടവുമായി ബന്ധപ്പെട്ട സാറ്റലൈറ്റ് ചിത്രങ്ങൾ അധികൃതർക്കോ കോടതിക്കോ കൈമാറാൻ ഉത്തരവിടണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
അതേസമയം, അപകടമുണ്ടായ ബോട്ടിൽ കുടുങ്ങിയവരെ കണ്ടെത്താൻ ശാസ്ത്രീയമാർഗങ്ങൾ ഉപയോഗപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബോട്ടുടമ പി.ബി. ശിവൻ, കാണാതായ മൂന്ന് തൊഴിലാളികളുടെ സഹോദരനായ അരുൾ മഹേഷ് എന്നിവർ നൽകിയ ഹരജി കോടതി ഇൗ മാസം 16ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.