ബേപ്പൂർ: വിദേശ കമ്പനിയുമായുള്ള മത്സ്യബന്ധന കരാർ റദ്ദാക്കുന്നതിന് പ്രതീകാത്മക കപ്പൽ കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ തീരുമാനിച്ചു. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കമ്പനിയുമായി സംസ്ഥാന സർക്കാർ ഉണ്ടാക്കിയ കരാർ റദ്ദ് ചെയ്യണം.
കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷനും അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയും സംയുക്തമായി 400 ആഴക്കടൽ മത്സ്യബന്ധന കപ്പലുകൾ ഇറക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറണം. അമിത മത്സ്യബന്ധന സമ്മർദംമൂലം കടൽസമ്പത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗണ്യമായ കുറവ്, തീരത്ത് നിലവിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. മത്സ്യശോഷണം മൂലം ഉള്ളവ പിടിക്കാനുള്ള കിടമത്സരത്തിൽ പരമ്പരാഗത മേഖലകൾ തമ്മിൽ സംഘർഷത്തിൽ ഏർപ്പെടുന്ന സാഹചര്യം നിലനിൽക്കെയാണ് സംസ്ഥാന സർക്കാർ, വിദേശ കപ്പലുകൾക്ക് കടൽ അരിച്ചുപെറുക്കാനുള്ള ലൈസൻസ് കൊടുക്കുന്നത്.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപരിതല മത്സ്യക്കൂട്ടങ്ങൾ ഒന്നാകെ പിടിക്കുന്ന ഇത്തരം കപ്പലുകൾക്ക് അനുമതി കൊടുക്കുന്നതിന് പിന്നിൽ വൻകിട കോർപറേറ്റ് താൽപര്യമാണ് പ്രകടമാവുന്നത്. കേന്ദ്ര സർക്കാറിെൻറ ദേശീയ മത്സ്യബന്ധന നയങ്ങളെ അതേപടി സംസ്ഥാന സർക്കാർ അംഗീകരിക്കുന്നതിന് തുല്യമാണിത്. കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാർച്ച് 10ന് സെക്രേട്ടറിയറ്റ് നടയിൽ കപ്പൽ 'കത്തിച്ച്' പ്രതിഷേധിക്കാനും ഇരുപതിന് എറണാകുളത്ത് ബഹുജന കൺവെൻഷൻ സംഘടിപ്പിക്കാനും തീരുമാനിച്ചതായി കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.