മുംബൈ: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രവര്‍ത്തനം സജീവമാക്കി ശിവസേനയെ പ്രാദേശിക പാര്‍ട്ടി പദവിയിൽനിന്ന് ദേശീയ പാര്‍ട്ടിയാക്കി മാറ്റുമെന്ന് ആദിത്യ താക്കറെ. ബാല്‍ താക്കറെയുടെ പേരക്കുട്ടിയും ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ ഒരഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കും. കേരള നിയമസഭയിലേക്കും മത്സരിച്ചേക്കും. ഉത്തര്‍പ്രദേശ്, ബിഹാര്‍, കശ്മീര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ നല്ല പ്രതികരണമാണ് ലഭിച്ചത്. പ്രാദേശിക വിഷയങ്ങളില്‍ ഊന്നിയാകും ഓരോ സംസ്ഥാനത്തെയും നയരൂപവത്കരണം. ഗുജറാത്തിലും ഗോവയിലും മത്സരിച്ചത് ഒറ്റക്കാണ്. ഇനിയും എൻ.ഡി.എയുടെ ഭാഗമാകില്ല. എന്നാൽ, ആരുമായും ശത്രുതയുമില്ല. പ്രാദേശിക പാര്‍ട്ടികളുമായി കൈകോര്‍ക്കുമോ എന്നത് പറയാനാകില്ല. കശ്മീരില്‍ ആശയപരമായി ഭിന്നതയുള്ള പി.ഡി.പിക്കും ബി.ജെ.പിക്കും സഖ്യമാകാമെങ്കില്‍ ആര്‍ക്കും ആരുമായും സഖ്യമാകാമെന്നും -ആദിത്യ താക്കറെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.