കൊച്ചി: കേരളത്തിൽ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞാൽ ശിവകാശിയിലെ പ്രിൻറിങ് പ്രസുകാരുടെ മനവും നിറയും. ആധുനിക അച്ചടിയന്ത്രങ്ങൾ നിറഞ്ഞ 5000 വൻകിട, ചെറുകിട പ്രസുകളുള്ള കേരളത്തിൽനിന്ന് എന്തിനാണ് പോസ്റ്റർ അച്ചടി ഓർഡറുകൾ തമിഴ്നാട് അതിർത്തി കടക്കുന്നതെന്ന് ചോദിച്ചാൽ, രാഷ്ട്രീയക്കാർ അൽപം ശബ്ദം താഴ്ത്തി പറയും -'നികുതി വെട്ടിക്കാൻ'.
പോസ്റ്റർ അച്ചടിക്കാനുള്ള പേപ്പർ വാങ്ങുേമ്പാൾ 12 ശതമാനമാണ് ജി.എസ്.ടി. അച്ചടിക്കും 12 ശതമാനം നികുതി വരും. ജി.എസ്.ടി കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ തന്നെ. ശിവകാശിയിൽ പോസ്റ്റർ അച്ചടിക്കുേമ്പാൾ തൊഴിൽ കൂലിയിൽ മാത്രമാണ് കുറവ് ലഭിക്കുക. അതിനായി രാഷ്ട്രീയ പാർട്ടികൾ ഒന്നടങ്കം പോസ്റ്റർ അച്ചടി 90 ശതമാനവും ശിവകാശിയിൽ നൽകും. ഒരു കോടി രൂപയുടെ പേപ്പർ വാങ്ങിയാൽ ജി.എസ്.ടിയിലെ 12 ലക്ഷത്തിൽ സംസ്ഥാന സർക്കാർ വിഹിതമായ ആറുലക്ഷം അങ്ങനെ തമിഴ്നാടിന് സ്വന്തമാകും. ഫലത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവ് അറിയാൻ ശിവകാശിയിലെ സഫയർ പ്രിേൻറഴ്സിൽ അന്വേഷിക്കണമെന്നാണ് അവസ്ഥ.
കേരളത്തിൽ അച്ചടി മേഖലയിൽ ഏകദേശം രണ്ടു ലക്ഷം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്ന് കേരള മാസ്റ്റർ പ്രിേൻറഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. കൂടുതൽ പോസ്റ്റർ അടിക്കേണ്ടിവന്നാൽ ഓവർടൈം കൂലി നൽകേണ്ടി വരും. അതുകൂടി അച്ചടി നിരക്കിൽ വർധിക്കും. ഇവിടത്തെ തൊഴിലാളികൾക്ക് ലഭിക്കേണ്ട കൂലിയാണ് എല്ലാ പാർട്ടികളും അതിർത്തി കടത്തുന്നതെന്ന് അവർ പറയുന്നു. പെട്ടെന്ന് കിട്ടേണ്ട 10 ശതമാനം ഓർഡർ മാത്രമേ കേരളത്തിലെ പ്രസുകൾക്ക് നൽകുന്നുള്ളൂ.
വൻകിട പ്രസുകളുടെ കൂട്ടായ്മയായ കെ.എം.പി.എക്ക് കീഴിൽ 250 അംഗങ്ങളും ചെറുകിട പ്രസുകളുടെ കൂട്ടായ്മയായ കെ.പി.എക്ക് കീഴിൽ 2000 അംഗങ്ങളുമുണ്ട്. െകാറിയ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽനിന്നെല്ലാമാണ് പേപ്പർ ഇറക്കുമതി ചെയ്യുന്നത്. സംസ്ഥാന അടിസ്ഥാനത്തിൽ ഇത്രയും പ്രിൻറിങ് സൗകര്യങ്ങളുള്ള ഇടം കേരളം പോലെ വേറെയില്ല.
ഒരുലക്ഷം പോസ്റ്റർ അച്ചടിച്ചിട്ട് 10,000 പോസ്റ്ററിെൻറ ബില്ലുമായി കേരളത്തിൽ എത്തുേമ്പാൾ ലഭിക്കുന്ന നികുതി വെട്ടിപ്പാണ് ശിവകാശിയിൽ അച്ചടിച്ചാൽ ലഭിക്കുന്ന ലാഭം. തെരഞ്ഞെടുപ്പ് കമീഷനിൽ നൽകുന്ന കണക്കിൽ അച്ചടിച്ച കോപ്പികളുടെ എണ്ണത്തിൽ കുറവും കാണിക്കാം. എങ്കിലും ഗതാഗത ചെലവും പോകുന്നയാളുടെ ചെലവും കൂടി കണക്കുകൂട്ടിയാൽ ലാഭം ഒരുപാടൊന്നും ലഭിക്കില്ല.
കാരണം പേപ്പറിെൻറ നികുതി എവിടെയായാലും ഒന്നുതന്നെ. തദ്ദേശ തെരഞ്ഞെടുപ്പിൽ ഓരോ സ്ഥാനാർഥിക്കും കുറച്ച് പോസ്റ്ററുകൾ മാത്രം അച്ചടിക്കേണ്ടിവരുമെന്നതിനാൽ 60 ശതമാനം അച്ചടിയും കേരളത്തിൽതന്നെ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.