തിരുവനന്തപുരം: മഴക്കാലം തുടങ്ങിയതോടെ കേരളം പനിച്ചു വിറക്കാൻ തുടങ്ങി. ആരോഗ്യ വകുപ്പിെൻറ കണക്കു പ്രകാരം സംസ്ഥാനത്ത് ഇൗ മാസം പകർച്ചപ്പനി ബാധിച്ച് 11 പേരാണ് മരിച്ചത്. 2,300,21 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുള്ളത്. പനി മരണങ്ങളിൽ രണ്ടഡം സ്ഥാനം എച്ച് വൺ എൻവണ്ണിനാണ്. ഒമ്പതു പേരാണ് ഇൗ മാസം ഇതു വരെ മരിച്ചത്. 173 പേർക്ക് രോഗം സ്ഥീരീകരിച്ചിട്ടുണ്ട്. ഒരു മരണം എച്ച്വൺ എൻവൺ മൂലമാണെന്ന സംശയവുമുണ്ട്.
53 പേർക്ക് മലേറിയ ബാധിച്ചിട്ടുണ്ട്. മേലറിയ ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഉണ്ടായ 24 മരണങ്ങൾ ഡെങ്കിപ്പനി മൂലമാണെന്ന സംശയമുണ്ട്. 10291 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായും സംശയിക്കുന്നു. 2203പേർക്ക് ഡെങ്കിപ്പനി സ്ഥീരീകരിച്ചിട്ടുണ്ട്.
11 പേർക്ക് ചിക്കുൻ ഗുനിയയും സഥീരീകരിച്ചു. 10പേർക്ക് ചിക്കുൻ ഗുനിയയാണെന്ന സംശയവുമുണ്ട്. എലിപ്പനി 113പേർക്ക് ബാധിച്ചതായി വ്യക്തമായപ്പോൾ 178 പേർക്ക് എലിപ്പനിയാണെന്ന സംശയവും നിലനിൽക്കുന്നു. ഒരു മരണം എലിപ്പനി മൂലം ഉണ്ടായി. നാലു മരണങ്ങൾ എലിപ്പനി ബാധിച്ചാണെന്ന് സംശയിക്കുന്നുമുണ്ട്.
39 പേർക്ക് ഹെപ്പറ്റൈറിസ് എ ബാധിച്ചതിൽ ഒരാൾ മരിച്ചു. 259പേർക്ക് സംശയിക്കുന്നു. രണ്ടു മരണങ്ങളും ഇതുമൂലമാണെന്ന സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.