നേമം: പെയിൻറിങ് പണിക്കിടെ യന്ത്രത്തിൽനിന്ന് ഷോക്കേറ്റ തൊഴിലാളി മരിച്ചു. കുണ്ടമൺകടവ് കാക്കുളം റോഡ് പത്മാലയത്തിൽ പത്മകുമാർ (53) ആണ് മരിച്ചത്.
കുണ്ടമൺകടവ് ശങ്കരൻനായർ റോഡിൽ സ്വകാര്യവ്യക്തിയുടെ വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് അപകടം. ഭിത്തിയിൽ യന്ത്രം ഉപയോഗിച്ച് പെയിൻറടിക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്ന് മലയിൻകീഴ് പൊലീസ് പറഞ്ഞു. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: രജനി. മകൾ: അമൃത. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വ്യാഴാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.