കോഴിക്കോട്: തൊഴിലാളി സംഘടനകളുടെ ആഹ്വാനപ്രകാരം ജനുവരി എട്ട്, ഒമ്പത് തീയതികളി ല്‍ നടക്കുന്ന ദേശീയ പണിമുടക്കിൽ സംസ്ഥാനത്തെ എല്ലാ കടകളും തുറന്നുപ്രവര്ത്തിക്കു മെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി. നസിറുദ്ദീൻ. 92 വ്യാപാരി സംഘടനക ളുടെ നേതൃത്വത്തിലുള്ള ‘ഹര്‍ത്താല്‍വിരുദ്ധ കൂട്ടായ്മ’യുടെ തീരുമാനപ്രകാരമാണിതെന ്ന് കൂട്ടായ്മ അധ്യക്ഷൻകൂടിയായ അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പണിമു ടക്കിന് വ്യാപാരി സമൂഹത്തിെൻറ പിന്തുണയുണ്ട്. ന്യായമായ ആവശ്യമാണ് അവരുെടത്. ജോ ലിക്കെത്താത്ത തൊഴിലാളികളോട് ഒരുവിധ പ്രതികാര നടപടിയുമുണ്ടാവില്ല. മാസശമ്പളമായതിനാൽ ആ ദിവസങ്ങളിലെ വേതനം കിട്ടും.
എന്നാൽ, പണിമുടക്കുകള്‍ ഹര്‍ത്താലാക്കി മാറ്റരുത്. കടകള്‍ തുറക്കുമെന്ന് തൊഴിലാളി സംഘടന നേതാക്കളെ അറിയിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലേതുപോലെ പണിമുടക്ക് ഒറ്റ ദിവസമായി ചുരുക്കണമെന്നും ട്രേഡ് യൂനിയന്‍ അഖിലേന്ത്യ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണിമുടക്ക് ദിവസം തുറക്കുന്ന കടകള്‍ക്ക് കൂടുതല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും നസിറുദ്ദീന്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി കെ. സേതുമാധവന്, കെ.പി. അബ്ദുൽ റസാഖ്, എ.വി.എം. കബീര്‍, പി. സക്കറിയ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ഹര്‍ത്താൽ നേരിടാന്‍ ‘ബ്ലൂ വളൻറിയര്‍
സേന’യെ ഇറക്കും –വ്യാപാരി യൂത്ത് വിങ്
തൃശൂര്‍: ഹര്‍ത്താല്‍ ദിനങ്ങളില്‍ കടകളുടെ സംരക്ഷണത്തിനും തുറന്ന കടകള്‍ അടപ്പിക്കാനെത്തുന്നവരെ നേരിടാനും ബ്ലൂ വളൻറിയര്‍ സേനയെ രംഗത്തിറക്കുമെന്ന് വ്യാപാരി വ്യവസായി യൂത്ത് വിങ് ഭാരവാഹികള്‍. ഹര്‍ത്താലില്‍ കടകള്‍ തുറക്കാന്‍ പൊലീസിെൻറ ഭാഗത്തുനിന്ന് വേണ്ടത്ര സംരക്ഷണം ലഭിക്കാത്ത സാഹചര്യത്തിലാണ് സ്വയം പ്രതിരോധത്തിന് ബ്ലൂ സേനയെ ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് യൂത്ത് വിങ് സംസ്ഥാന സെക്രട്ടറി എം.കെ. അബി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഹര്‍ത്താലില്‍ തുറന്ന പല കടകളും അക്രമികള്‍ തകര്‍ത്തു. നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ. മുഖം മറച്ച് എത്തിയവരാണ് ആക്രമണം നടത്തിയത്. പൊലീസ് സുരക്ഷ ഉണ്ടായില്ല.
ഏത് രാഷ്ട്രീയ പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയാലും ഇനി കടകള്‍ അടക്കില്ലെന്ന് അബി വ്യക്തമാക്കി. സ്വയം പ്രതിരോധത്തിനാണ് ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഈ എട്ട്, ഒമ്പത് തീയതികളിലെ ദേശീയ പണിമുടക്കില്‍ തങ്ങള്‍ കടകളടക്കില്ലെന്നും തൊഴിലാളികള്‍ സമരത്തിനിറങ്ങിയാലും കടകള്‍ തുറന്നുവെക്കുമെന്നും അബി പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പിന്തുണയോടെയാണ് യൂത്ത് വിങ്ങിെൻറ പ്രവര്‍ത്തനം.
വ്യാപാരികള്‍ സ്വന്തമായി കടകളടച്ചിട്ട് സമരം ചെയ്യുന്നത് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി കടകളടച്ച് സമരം ചെയ്യാന്‍ ആഹ്വാനം ചെയ്താല്‍ മറ്റുള്ളവര്‍ കടകള്‍ തുറന്നാല്‍ അത് അടപ്പിക്കാന്‍ ഒരിക്കലും ശ്രമിക്കില്ല. ജില്ലയില്‍ 35,000 കടകളാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയിലുള്ളത്.
വാർത്തസമ്മേളനത്തില്‍ സെക്രട്ടറി പ്രദീപ് പോള്‍, ട്രഷറര്‍ നൈസണ്‍ മാത്യു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.