തന്നെ വീട്ടിലിരുത്താമെന്ന് ആരും വ്യാമോഹിക്കേണ്ട- പി.കെ. ശശി

പാലക്കാട്: തന്നെ വീട്ടിലിരുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന്​ ഷൊർണൂർ എം.എൽ.എ പി.കെ. ശശി. തെറ്റ് ചെയ്തിട്ടില്ലെന്നും പരാതിയെ ‘കമ്യൂണിസ്​റ്റ്​ ആരോഗ്യ’ത്തോടെ നേരിടുമെന്നും ശശി പറഞ്ഞു. ഡി.വൈ.എഫ്.ഐ വനിത നേതാവ് നൽകിയ ലൈംഗിക പീഡനാരോപണ പരാതിയെ കുറിച്ച്​ മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെർപ്പുളശ്ശേരിയിൽ സ്വകാര്യ ബസുകളുടെ ദുരിതാശ്വാസ നിധി സംഭാവന സമാഹരണ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എം.എൽ.എ.

ആർജവമുള്ള കമ്യൂണിസ്​റ്റുകാരനെന്ന നിലയിൽ വിഷയത്തെ നേരിടും. വിവരമില്ലാത്തവരാണ് പാർട്ടിയുടെ അകത്തെ കാര്യങ്ങൾ പുറത്തുപറയുന്നത്. ത​​​െൻറ പ്രവർത്തനത്തിൽ പിശകുണ്ടായതായി പാർട്ടി ബോധ്യപ്പെടുത്തിയാൽ ഇരുകൈയും നീട്ടി സ്വീകരിക്കും. തെറ്റ് ചെയ്താല്‍ എത്ര വലിയ നേതാവായാലും നടപടിയെടുക്കാന്‍ കെല്‍പ്പുള്ള പ്രസ്ഥാനത്തിലാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാനുള്ള ആർജവവും ത​​​െൻറ പ്രസ്ഥാനത്തിനുണ്ട്.

വിവരമില്ലാത്തവരാണ് പാർട്ടി കാര്യങ്ങൾ പുറത്തുപറയുന്നതെന്ന പ്രസ്താവന ശശി പിന്നീട് തിരുത്തി. കേന്ദ്ര-സംസ്ഥാന സെക്രട്ടറിമാരെ ഉദ്ദേശിച്ചല്ല ഇൗ പരാമർശമെന്നായിരുന്നു വിശദീകരണം. ചെര്‍പ്പുളശ്ശേരി ബസ്​സ്​റ്റാൻഡിൽ ഉദ്ഘാടന ചടങ്ങ് നടത്താന്‍ സമ്മതിക്കില്ലെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ശശിക്ക് സംരക്ഷണം നല്‍കാന്‍ സി.പി.എം പ്രവര്‍ത്തകര്‍ രംഗത്തെത്തി. പൊലീസ് അകമ്പടിയോടെയാണ് എം.എൽ.എ ഉദ്ഘാടനത്തിന് എത്തിയത്.



Tags:    
News Summary - Shornur MLA PK Sasi React to Sexual Harassment -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.