തിരുവനന്തപുരം :സ്‌കൂളുകളുടെ നടത്തിപ്പിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം നഗരസഭയുടെ സ്കൂൾ എസ് എം എസ് പദ്ധതിപ്രകാരം വിദ്യാർത്ഥികൾക്കുള്ള ഐ ഡി കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ ഒരു പ്രത്യേകത തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഇടപെടലാണ്. അങ്ങിനെയുള്ള ഇടപെടൽ സ്‌കൂളുകളെ പൊതുസമൂഹവുമായി കൂടുതൽ ബന്ധിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്കാണ് ഉള്ളത്.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ മറ്റൊരു പ്രത്യേകത പൊതുസമൂഹവുമായുള്ള അടുത്ത ബന്ധമാണ്. ഇത് പ്രളയ കാലത്തും കോവിഡ് കാലത്തുമൊക്കെ കണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.