വിദ്യാർഥികൾക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കണമെന്ന് കെ.എസ്.യു

തിരുവനന്തപുരം: വരുന്ന അധ്യായന വർഷത്തിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് കെ.എസ്.യു. ട്രാൻസ്പോർട്ട് കമീഷണറുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. 25 വയസ് കഴിഞ്ഞ വിദ്യാർഥികൾക്ക് കൺസഷൻ നൽകില്ലെന്നുള്ള നിലപാട് റിസർച്ച് വിദ്യാർഥികളെ ഉൾപ്പടെ പ്രതികൂലമായി ബാധിക്കുമെന്നും വിദ്യാർഥി വിരുദ്ധമാണെന്നും കെ.എസ്.യു ചൂണ്ടിക്കാട്ടി.

വിദ്യാർഥികളെ എ.പി.എൽ, ബി.പി.എൽ അടിസ്ഥാനത്തിൽ സാമ്പത്തികമായി തരംതിരിക്കുന്ന മാനദണ്ഡം അംഗീകരിക്കാനാകില്ല. മലബാർ മേഖലയിൽ മതിയായ യാത്രാ സൗകര്യം വിദ്യാർഥികൾക്ക് ലഭിക്കുന്നില്ല. ഇത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള സർവീസ് അവസാനിപ്പിച്ചത് പുനരാരംഭിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന് പുറത്തേക്ക് വിദ്യാർഥികൾ ഉപരി പഠനത്തിനായി പോകുന്ന വർത്തമാനകാലത്ത് കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ഒരുക്കി വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

കെ.എസ്.യുവിനെ പ്രതിനിധീകരിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ്സുദർമനാണ് ഗതാഗത കമീഷണറുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്തത്.

Tags:    
News Summary - Should provide free travel facility for students -KSU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.