സ്​ഥാനാർഥികളിൽ അതിസമ്പന്നൻ ശ്രേയാംസ്​കു​മാ​ർ; 84.64 കോ​ടി​യു​ടെ സ്വ​ത്ത്

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​െ​ത്ത നി​യ​മ​സ​ഭ സ്​​ഥാ​നാ​ർ​ഥി​ക​ളി​ൽ ഏ​റ്റ​വും സ​മ്പ​ന്ന​ൻ ക​ൽ​പ​റ്റ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി. ശ്രേ​യാം​സ്​​കു​മാ​ർ. 84.64 കോ​ടി​യു​ടെ സ്വ​ത്താ​ണ് സ​ത്യ​വാ​ങ്ങ്​​മൂ​ല​ത്തി​ൽ പ​റ​യു​ന്ന​ത്. കൈ​യി​ൽ 15,000 രൂ​പ​യും ബാ​ങ്ക് നി​ക്ഷേ​പം, ഓ​ഹ​രി ഇ​ന​ത്തി​ലാ​യി 9.67 കോ​ടി​യും ഉ​ണ്ട്. 74.97 കോ​ടി​യു​ടെ ഭൂ​സ്വ​ത്തു​മു​ണ്ട്. ബാ​ധ്യ​ത 3.98 കോ​ടി.

ഭാ​ര്യ ക​വി​ത ശ്രേ​യാം​സ്കു​മാ​റി​ന്​ ബാ​ങ്ക് നി​ക്ഷേ​പം, ഓ​ഹ​രി ഇ​ന​ങ്ങ​ളി​ലാ​യി 25.12 ല​ക്ഷ​വും 54 ല​ക്ഷ​ത്തിെൻറ ഭൂ​സ്വ​ത്തും ഉ​ണ്ട്. സ​മ്പ​ത്തി​ൽ പി​ന്നി​ൽ കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​സ്.​യു സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ.​എം. അ​ഭി​ജി​ത്ത്. 14,508 രൂ​പ​യാ​ണ് അ​ഭി​ജി​ത്തി​നു​ള്ള​ത്. കൈ​യി​ലു​ള്ള 3000 രൂ​പ, സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യി​ലെ ഓ​ഹ​രി​യാ​യ 10,000 അ​ട​ക്ക​മാ​ണി​ത്. 1.73 ല​ക്ഷം ബാ​ങ്ക് വാ​യ്പ​യും ഉ​ണ്ട്.

തൃ​ശൂ​ർ ജി​ല്ല​യി​ലെ സ്​​ഥാ​നാ​ർ​ഥി​ക​ളി​ൽ സ​മ്പ​ന്ന​ൻ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ന​ട​ൻ സു​രേ​ഷ്​ ഗോ​പി. സു​രേ​ഷ്​ ഗോ​പി​ക്ക്​ 375 ഉം ​ഭാ​ര്യ രാ​ധി​ക​ക്ക്​ 125 എ​ന്നി​ങ്ങ​നെ 500 പ​വ​ൻ സ്വ​ർ​ണ​മു​ണ്ട്. ഇ​തി​നു ഒ​രു കോ​ടി 90 ല​ക്ഷം വി​ല വ​രും. ത​മി​ഴ്​​നാ​ട്ടി​ൽ 82.42ഏ​ക്ക​ർ ഭൂ​മി. 2.16 കോ​ടി നി​ക്ഷേ​പ​വും 7.73 കോ​ടി​യു​ടെ സ്വ​ത്തു​മു​ണ്ട്. 6.8 കോ​ടി​യു​ടെ ബാ​ധ്യ​ത​യും. കു​റ​വ്​ ക​യ്​​പ​മം​ഗ​ല​ത്തെ കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി ശോ​ഭ സു​ബി​ൻ. കൈ​വ​ശം 7732 രൂ​പ. ഭാ​ര്യ​ക്ക്​ 2,06,297 ​ നി​ക്ഷേ​പം. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ മു​മ്പ​ൻ മൂ​വാ​റ്റു​പു​ഴ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ. 32.13 കോ​ടി​യു​ടെ ആ​സ്തി. കു​റ​വ് വൈ​പ്പി​നി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ദീ​പ​ക് ജോ​യി. സ്വ​ന്തം പേ​രി​ലോ ഭാ​ര്യ​യു​ടെ പേ​രി​ലോ വീ​ടോ ഭൂ​മി​യോ ഇ​ല്ല.

കൊ​ല്ല​ത്ത്​ സ​മ്പ​ന്ന​ൻ ച​വ​റ യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി ഷി​ബു ബേ​ബി​ജോ​ൺ. ഷി​ബു​വി​െൻറ​യും ഭാ​ര്യ​യു​ടെ​യും ആ​കെ ആ​സ്​​തി 14.81 കോ​ടി. സ​മ്പ​ത്ത്​ ഏ​റ്റ​വും കു​റ​വു​ള്ള​ മു​ന്ന​ണി​സ്ഥാ​നാ​ർ​ഥി കു​ന്ന​ത്തൂ​രി​ലെ യു.​ഡി.​എ​ഫി​െൻറ ഉ​ല്ലാ​സ്​ കോ​വൂ​ർ. കൈ​യി​ലും ബാ​ങ്കി​ലും 1000 രൂ​പ വീ​ത​മു​ണ്ട്. 70,000 രൂ​പ വി​ല​യു​ള്ള സ്​​കൂ​ട്ട​ർ. ഭാ​ര്യ​ക്ക്​ നാ​ല്​ ഗ്രാം ​സ്വ​ർ​ണം. ഇ​രി​ങ്ങാ​ല​ക്കു​ടയിലെഎ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ജേ​ക്ക​ബ് തോ​മ​സി​ന് 3.19 കോ​ടി​യു​ടെ​യും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ഉ​ണ്ണി​യാ​ട​ന് 65.43 ല​ക്ഷ​ത്തി​െൻറ​യും സ്വ​ത്തുണ്ട്​.

ആ​ല​പ്പു​ഴ​യി​ൽ കൂ​ടു​ത​ൽ ആ​സ്​​തി​ കു​ട്ട​നാ​ട്​ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി തോ​മ​സ്​ കെ. ​തോ​മ​സ്. ​ 4.96 കോ​ടി. കാ​യം​കു​ള​ത്തെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി അ​രി​ത ബാ​ബു​വാ​ണ്​ പി​ന്നി​ൽ. 84 ഗ്രാം ​സ്വ​ർ​ണം അ​ട​ക്കം 1,80,000 രൂ​പ​യാ​ണ്​ ആ​സ്​​തി. ക​ണ്ണൂ​രി​ൽ കൂ​ത്തു​പ​റ​മ്പ്​ എ​ൽ.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി എ​ൽ.​ജെ.​ഡി​യി​ലെ കെ.​പി. മോ​ഹ​ന​നാ​ണ്​ കോ​ടി​പ​തി. കെ.​പി. മോ​ഹ​ന​ന്​ ജം​ഗ​മ​വ​സ്​​തു​ക്ക​ളു​ടെ ആ​സ്​​തി​യാ​യി 4,57,943 രൂ​പ​യും സ്​​ഥാ​വ​ര വ​സ്​​തു ഇ​ന​ത്തി​ൽ 2,53,75,000 രൂ​പ​യും വാ​യ്​​പ​യാ​യി 6,16,438 രൂ​പ​യൂം ഉ​ണ്ട്.

കോ​ഴി​ക്കോ​ട് സ​മ്പ​ന്ന​ൻ പേ​രാ​​​മ്പ്ര​യി​ലെ യു.​ഡി.​എ​ഫ്​ സ്വ​ത​ന്ത്ര സ്​​ഥാ​നാ​ർ​ഥി സി.​എ​ച്ച്.​ ഇ​ബ്രാ​ഹീം ഹാ​ജി. 6.04 കോ​ടി യു​ടെ ആ​സ്​​തി. അ​ഞ്ച​ര​ക്കോ​ടി​യോ​ളം കെ​ട്ടി​ട​ങ്ങ​ളു​ൾ​പ്പെ​ടെ സ്​​ഥാ​വ​ര ആ​സ്​​തി​യാ​ണ്. 20.67 ല​ക്ഷം ബാ​ധ്യ​ത​യു​ണ്ട്. ഭാ​ര്യ​യു​ടെ പേ​രി​ൽ 1.80 കോ​ടി​യി​ൽ​പ​രം ആ​സ്​​തി​യു​ണ്ട്. കാ​ഞ്ഞ​ങ്ങാ​​ട്ടെ എ​ൻ.​ഡി.​എ സ്​​ഥാ​നാ​ർ​ഥി എം. ​ബ​ൽ​രാ​ജാ​ണ്​ കോ​ടി​പ​തി. 13.04 കോ​ടി. സ്​​ഥ​ല​വും കെ​ട്ടി​ട​ങ്ങ​ളു​മാ​യി 2.66 കോ​ടി​യും വീ​ടും മ​റ്റ്​ ആ​സ്​​തി​ക​ളു​മാ​യി ര​ണ്ടു​കോ​ടി​യി​ൽ​പ​രം രൂ​പ​യും ഉ​ൾ​പ്പ​ടെ​യാ​ണി​ത്. മഞ്ചേശ്വരത്തെ എ​ൻ.​ഡി.​എ സ്​ഥാനാർഥി കെ.​സു​രേ​ന്ദ്ര​ന് ഭാ​ര്യ​യു​ടെ ഉ​ൾ​പ്പ​ടെ 40.45 ല​ക്ഷം രൂ​പ​യാ​ണ് ആ​സ്തി.

കോ​ട്ട​യം ജി​ല്ല​യി​ൽ ഏ​റ്റ​വും സ​മ്പ​ന്ന​ൻ പാ​ലാ​യി​ലെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​ൻ. 27.93 കോ​ടി രൂ​പ​യാ​ണ് കാ​പ്പ​െൻറ​യും ഭാ​ര്യ ആ​ലി​സി​െൻറ​യും പേ​രി​ലു​ള്ള സ്വ​ത്തു​ക്ക​ളു​ടെ ആ​കെ മൂ​ല്യം. കാ​പ്പ​െൻറ പേ​രി​ല്‍ 37.14 ല​ക്ഷം രൂ​പ​യു​െ​ട​യും ഭാ​ര്യ​യു​ടെ പേ​രി​ല്‍ 36.14 ല​ക്ഷം രൂ​പ​യു​െ​ട​യും ജം​ഗ​മ വ​സ്തു​ക്ക​ളു​ണ്ട്.

പാ​ല​ക്കാ​ട്​ ഇ. ​ശ്രീ​ധ​ര​ന്​ 1,76,06,000 രൂ​പ​യ​ു​ടേ​ത​ട​ക്കം 2,27,84,895 രൂ​പ​യു​ടെ ആ​സ്​​തി​യും ഭാ​ര്യ​യു​ടെ പേ​രി​ൽ 6,03,36,601 രൂ​പ​യു​ടെ സ്വ​ത്തു​മു​ണ്ട്. മ​ല​പ്പു​റ​ത്ത്​ നി​ല​മ്പൂ​രി​ലെ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി പി.​വി. അ​ൻ​വ​റാ​ണ്​ സ​മ്പ​ന്ന​ൻ. മൊ​ത്തം ജം​ഗ​മ ആ​സ്​​തി​ 18.57 കോ​ടി. 16.94 കോ​ടി ബാ​ധ്യ​ത​യും ​ഉ​ണ്ട്. സ്വ​യാ​ർ​ജി​ത ആ​സ്​​തി​യു​ടെ ന​ട​പ്പു​ക​േ​മ്പാ​ള വി​ല 34.38 കോ​ടി​യാ​ണ്. വേ​ങ്ങ​ര​യി​ലെ എ​ൽ.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി ജി​ജി യാ​ണ്​ പി​ന്നി​ൽ. 2.28 ല​ക്ഷം.

ഇ​ടു​ക്കി​യി​ൽ മു​ന്നി​ൽ തൊ​ടു​പു​ഴ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി പി.​ജെ. ജോ​സ​ഫ്. ഉ​ടു​മ്പ​ൻ​ചോ​ല എ​ൻ.​ഡി.​എ​ സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ്​ മാ​ധ​വ​നാ​ണ്​ ഏ​റ്റ​വും കു​റ​വ്​ സ്വ​ത്ത്​. പി.​ജെ. ജോ​സ​ഫി​ന്​ 3.72 കോ​ടി​യു​ടെ​യും ഭാ​ര്യ ശാ​ന്ത​ക്ക്​ 53.36 ല​ക്ഷ​ത്തി​െൻറ​യും ആ​സ്​​തി​യു​ണ്ട്. 7.71 ല​ക്ഷം രൂ​പ​യു​ടെ ബാ​ധ്യ​ത​യും ഉ​ണ്ട്. സ​​ന്തോ​ഷ്​ മാ​ധ​വ​ന്​ ആ​കെ​യു​ള്ള​ത്​ 33,103 രൂ​പ​യു​ടെ സ്വ​ത്താ​ണ്.

പ​ത്ത​നം​തി​ട്ടയി​ലെ സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം വ​രു​മാ​ന​മു​ള്ള​ത്​ തി​രു​വ​ല്ല​യി​ൽ എ​ൽ.​ഡി.​എ​ഫി​നാ​യി മ​ത്സ​രി​ക്കു​ന്ന മു​ൻ മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സി​ന്. വ​രു​മാ​നം 3,14,100 രൂ​പ​യാ​ണ്. ഭാ​ര്യ​ക്ക്​ 19,59,294 രൂ​പ​യും വ​രു​മാ​ന​മു​ണ്ട്​. സാ​മ്പ​ത്തി​ക​മാ​യി ഏ​റ്റ​വും പി​ന്നി​ൽ അ​ടൂ​രി​ലെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി എം.​ജി. ക​ണ്ണ​നാ​ണ്.

Tags:    
News Summary - Shreyas Kumar, the richest candidate; Property worth Rs 84.64 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.