കൽപ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതിക്കും പ്രതിശ്രുത വരനും വാഹനാപകടത്തിൽ പരിക്ക്. പ്രതിശ്രുത വരന് ജന്‍സണും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ ജൻസന്റെ നില ഗുരുതരമാണ്. ദേശീയപാതയില്‍ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ചൊവ്വാഴ്ച വൈകീട്ട് 3.30ഓടെയാണ് അപകടം. കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി റൂട്ടിൽ സർവിസ് നടത്തുന്ന ബട്ടര്െഫ്ല ബസും ഒമ്നി വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. അങ്കിത്, ലാവണ്യ, മാധവി, രത്മ, അനൂപ്, അനില്‍ കുമാര്‍, കുമാര്‍, ആര്യ എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ.
ഒമ്നി വാന്‍ വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ജെന്സണ് ഒഴികെയുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
ജെന്‍സനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവര്‍ കല്പറ്റയിലെ സ്വകാര്യ ആശുപ്രതിയില്‍ ചികിത്സയിലാണ്. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും അനുജത്തിയും അടക്കം ഒമ്പത് കുടുംബാംഗങ്ങളെയാണ് ശ്രുതിക്ക് നഷ്ടപ്പെട്ടത്. കല്പറ്റയിലെ വാടക വീട്ടില്‍ ബന്ധുവിനൊപ്പം കഴിയുകയാണ് ശ്രുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.