കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് അന്വേഷണം സി.ബി.െഎക്ക് കൈമാറുന്നതോടെ, അറസ്റ്റിലായ മുഖ്യ പ്രതികളുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നാൽ സി.പി.എമ്മിന് തിരിച്ചടിയാകും. സംഭവം നടന്ന ഉടൻ അക്രമിസംഘത്തിൽെപ്പട്ടവർ വിവിധ ആളുകളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിൽ സി.പി.എം പ്രാദേശിക നേതാക്കളുമുണ്ടെന്നാണ് അന്വേഷണസംഘത്തിൽ നിന്നുള്ള വിവരം.
എന്നാൽ, പൊലീസ് ഇത് കാര്യമായെടുത്തിരുന്നില്ല. സംഭവവുമായി പ്രാദേശിക നേതൃത്വത്തിന് ബന്ധമില്ലെന്ന നിലയിലാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ടുപോയത്. അക്രമി സംഘത്തിലുൾപ്പെട്ട ഒരാൾക്ക് ഷുഹൈബിനോടുള്ള വ്യക്തിവിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു പൊലീസിെൻറ കണ്ടെത്തൽ. എന്നാൽ, കേസന്വേഷണം സി.ബി.െഎ ഏറ്റെടുക്കുന്നതോടെ ഫോൺകോൾ സംബന്ധിച്ച അന്വേഷണം ഗൗരവമായെടുക്കുമെന്നാണ് സൂചന.
ഫോൺകോളുകൾ സംബന്ധിച്ച രേഖകൾ കോടതികളിൽ ശാസ്ത്രീയ തെളിവുകളായി അംഗീകരിച്ചു തുടങ്ങിയത് കൊലപാതകങ്ങൾ ഉൾെപ്പടെയുള്ള കേസുകളിൽ അന്വേഷണസംഘത്തിന് സഹായകമാവാറുണ്ട്. കേസിലെ മുഖ്യ പ്രതികളെല്ലാം അറസ്റ്റിലായ സാഹചര്യത്തിൽ, റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള നടപടികളാണ് സി.ബി.െഎ ആദ്യം കൈക്കൊള്ളുകയെന്നാണ് സൂചന. സംഭവത്തിൽ നേരിട്ട് പെങ്കടുത്ത പ്രതികളുൾെപ്പടെ 11 പേരാണ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നത്. രണ്ടാഴ്ചക്കകം സി.ബി.െഎ സംഘം കേസന്വേഷണത്തിനായി കണ്ണൂരിലെത്തുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.