കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂർ ഷുഹൈബ് വധത്തിന് ഇന്നേക്ക് ഒരു മാസം. രാഷ്ട്രീയ െകാലപാതകം കണ്ണൂരിൽ ആവർത്തിക്കപ്പെടുന്ന ഒന്നാണ്. എന്നാൽ, കേരള രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്ന വിവാദ വിഷയമായി മാറിയെന്നതാണ് ഷുഹൈബ് വധക്കേസിെൻറ പ്രേത്യകത. കൊലപാതകത്തിന് ഒരു മാസം തികയുന്ന തിങ്കളാഴ്ച, കേസ് സി.ബി.െഎക്ക് വിട്ട ഹൈകോടതി വിധിക്കെതിരെ ഡിവിഷൻ ബെഞ്ച് മുമ്പാകെ അപ്പീൽ നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.
ഫെബ്രുവരി 12ന് രാത്രിയാണ് മട്ടന്നൂരിനടുത്ത എടയന്നൂരിൽ ഷുഹൈബ് ആക്രമിക്കപ്പെട്ടത്. സുഹൃത്തിനൊപ്പം തട്ടുകടയിൽ ഇരിക്കവേയായിരുന്നു അക്രമം. അരക്കുതാഴെ 37 വെട്ടുകളേറ്റ് ചോരവാർന്നായിരുന്നു മരണം. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് െക.സുധാകരൻ നിരാഹാര സമരം പ്രഖ്യാപിച്ചതോടെ ഷുഹൈബ് വധം സർക്കാറിനെ പ്രതിരോധത്തിലാക്കി. സുധാകരെൻറ സമരം തുടങ്ങുന്നതിനുമുമ്പ് ഏതാനും പ്രതികളെ പിടികൂടി.
പിടികൂടിയത് ‘ഡമ്മി’ പ്രതികളെന്നതായി പിന്നെ കോൺഗ്രസ്-സി.പി.എം തർക്കം. ഷുഹൈബിനൊപ്പം വെേട്ടറ്റ ദൃക്സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞതോടെ ‘ഡമ്മി’ പ്രതി വിവാദം കെട്ടടങ്ങി. കണ്ണൂരിൽ സമാധാന യോഗത്തിൽ മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിച്ച സി.ബി.െഎ അന്വേഷണത്തിൽനിന്ന് സർക്കാർ മലക്കം മറിഞ്ഞതായി പിന്നീടുള്ള ചർച്ച. സി.ബി.െഎ അന്വേഷണംവരെ തുടരുമെന്ന് പ്രഖ്യാപിച്ച കെ.സുധാകരെൻറ നിരാഹാര സമരം പക്ഷേ, ആവശ്യം നേടാനാവാതെ ഒമ്പതാം ദിനം നിർത്തേണ്ടിവന്നു. എന്നാൽ, ഷുഹൈബിെൻറ മാതാപിതാക്കൾ നൽകിയ ഹരജിയിൽ ഹൈകോടതി സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ടു.
ഹൈകോടതി വിധി സർക്കാറിനും സി.പി.എമ്മിനും കനത്ത തിരിച്ചടിയായി മാറി. ഷുഹൈബ് വധത്തിൽ പിടിയിലായ നാലുപേരെ സി.പി.എം പുറത്താക്കിയത് ഇൗ പശ്ചാത്തലത്തിലാണ്. ഇത്തരമൊരു കേസിൽ വേഗത്തിലുള്ള പാർട്ടി നടപടി കണ്ണൂരിലെ സംഘർഷ ചരിത്രത്തിൽ ആദ്യത്തേതുമാണ്. ഷുഹൈബ് വധത്തിൽ പാർട്ടിക്ക് ബന്ധമിെല്ലന്നാണ് സി.പി.എം ആവർത്തിക്കുന്നത്. ബന്ധമുള്ളതായി കണ്ട പാർട്ടിക്കാരെ പുറത്താക്കിയെന്നും വിശദീകരിക്കുന്നു. എന്നാൽ, സി.ബി.െഎ അന്വേഷണം മുടക്കാൻ സർക്കാറും സി.പി.എമ്മും ആവുന്നതെല്ലാം ചെയ്യുന്നു. ഡിവിഷൻ ബെഞ്ച് മുമ്പാകെ നൽകിയ അപ്പീലിൽ സർക്കാറിനുവേണ്ടി വാദിക്കാനെത്തുന്നത് മുതിർന്ന സുപ്രീം കോടതി അഭിഭാഷകനാണ്.
അതേസമയം, അവസരം മുതലെടുത്ത േകാൺഗ്രസിന് ഷുഹൈബ് വധം രാഷ്ട്രീയമായി വലിയ നേട്ടമായി മാറുകയും ചെയ്തു. കണ്ണൂർ രാഷ്ട്രീയത്തിൽ തളർന്നുനിൽക്കുകയായിരുന്ന കെ.സുധാകരൻ ഷുഹൈബ് സമരം ഏറക്കുറെ ഒറ്റക്കുനയിച്ച് പാർട്ടിയിൽ തെൻറ സ്വാധീനം തിരിച്ചുപിടിച്ചുവെന്നതാണ് ഒരു മാസത്തിനിപ്പുറം ഷുഹൈബ് വധത്തിെൻറ ബാക്കിപത്രം. രാഷ്ട്രീയം മാറ്റിനിർത്തിയാൽ, ഷുഹൈബ് വധത്തെ തുടർന്നുള്ള പ്രതികരണം അക്രമരാഷ്ട്രീയത്തിനെതിരെ കക്ഷിഭേദമന്യേയുള്ള ജനരോഷമായി മാറിയെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.