ന്യൂഡൽഹി: കണ്ണൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധം സി.ബി.െഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ സി.ബി.െഎ അന്വേഷണത്തിനുള്ള ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തത്.
അതേസമയം, ഷുഹൈബിനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ പറഞ്ഞു. സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും. റെഡ് വളൻറിയർ മാർച്ചിൽ പെങ്കടുത്തയാൾ അന്വേഷണ സംഘത്തിലുള്ളപ്പോൾ കേസിൽ നീതി ലഭിക്കില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.