തലശ്ശേരി: തളിപ്പറമ്പിലെ എം.എസ്.എഫ് പ്രവർത്തകൻ അരിയില്‍ ഷുക്കൂറിനെ വധിച്ച കേസി െൻറ വിചാരണ കൊച്ചിയിലെ സ്പെഷൽ കോടതിയിലേക്ക് മാറ്റണമെന്ന് സി.ബി.െഎ അഭിഭാഷകൻ തലശ് ശേരി പ്രിൻസിപ്പൽ ജില്ല െസഷൻസ് കോടതി മുമ്പാകെ ആവശ്യപ്പെട്ടു. കേസിലെ കുറ്റപത്രം പരി ഗണിക്കുേമ്പാഴാണ് സി.ബി.െഎ അഭിഭാഷകൻ അരുൺ കെ. ആൻറണി ഇൗ ആവശ്യമുന്നയിച്ചത്. സി.ബി.ഐ കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസ് തലശ്ശേരി ജില്ല സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതെന്നും നിയമാനുസൃതം വിചാരണക്കോടതി മാറ്റുന്നതിൽ എതിർപ്പില്ലെന്നും പ്രതിഭാഗം അഭിഭാഷകന് പറഞ്ഞു. തുടർന്ന് കേസിലെ നടപടികൾ ഫെബ്രുവരി 19ലേക്ക് മാറ്റി.
സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജൻ, ടി.വി. രാജേഷ് എം.എൽ.എ എന്നിവർ ഉൾപ്പെടെ കേസിലെ 28 മുതല്‍ 33വരെയുള്ള പ്രതികള്‍ക്കായി മൂന്നു വിടുതല്‍ ഹരജികൾ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികള്‍ ഒന്നിച്ചിരുന്ന് ഗൂഢാലോചന നടത്തിയെന്ന ആക്ഷേപമില്ലെന്നും തെളിവില്ലാതെ അനാവശ്യമായി വിചാരണ നേരിടേണ്ടതില്ലെന്നും കുറ്റവിമുക്തരാക്കണമെന്നുമാണ് ഹരജിയിൽ പറയുന്നത്. 1998 മുതല്‍ ഗണ്മാെൻറ സംരക്ഷണയില്‍ കഴിയുന്ന നേതാവാണ് പി. ജയരാജന്. ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് ഗണ്‍മാനായി കൂടെയുണ്ടാവുമ്പോള്‍ ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് ബാലിശമായ വാദമാണ്. സി.ബി.ഐയുടെ ഗൂഢാലോചന വാദം നിരാകരിക്കുന്നതാണ് ഗണ്മാെൻറ മൊഴിയും. അടിസ്ഥാനരഹിതമായ ആരോപണമാണ് സി.ബി.ഐ ഉന്നയിച്ചതെന്നും ഇത് കണക്കിലെടുത്ത് കുറ്റവിമുക്തരാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. കേസിലെ 32ാം പ്രതിയായ പി. ജയരാജനും 20ാം പ്രതിയും ഒഴികെയുള്ള പ്രതികൾ വ്യാഴാഴ്ച കോടതിയില്‍ ഹാജരായി. ഒരു പ്രതി ഒളിവിലാണ്. മറ്റൊരാൾ മരിച്ചു. വിടുതല്‍ ഹരജികളും 19ന് പരിഗണിക്കും.
പി. ജയരാജൻ, ടി.വി. രാജേഷ് എം.എൽ.എ എന്നിവരടക്കമുള്ള ആറു പ്രതികൾക്കെതിരെ വധ ഗൂഢാലോചനക്കുറ്റം ചുമത്തി സി.ബി.ഐ ജില്ല സെഷൻസ് കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ േനരത്തെ നൽകിയ കുറ്റപത്രത്തിൽ ചേർത്തിരുന്ന വകുപ്പുകൾക്ക് പുറേമ 120 (ബി) വകുപ്പ് ചേർത്താണ് ജയരാജനും രാേജഷിനുമെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ഇരുവർക്കും എതിരെ ഏതൊക്കെ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ. കെ. വിശ്വൻ കോടതിയില്‍ ആവശ്യപ്പെട്ടു. 2012 ഫെബ്രുവരി 20ന് പട്ടുവം അരിയില്‍ പി. ജയരാജനും ടി.വി. രാജേഷും ആക്രമിക്കപ്പെട്ടതിെൻറ തിരിച്ചടിയായാണ് സി.പി.എം ശക്തികേന്ദ്രമായ കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിൽ വെച്ച് ഷുക്കൂർ കൊല്ലപ്പെട്ടത്. ലോക്കൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് മാതാവ് ആത്തിക്ക ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.