വാഹനപരിശോധനക്കിടെ എസ്.ഐക്ക് നേരെ ആക്രമണം

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ വാഹന പരിശോധനക്കിടെ എസ്.ഐക്ക് നേരെ ആക്രമണം. എസ്.ഐ ഷറഫുദ്ദീന് നേരെയായിരുന്നു ആക്രമണം. റോഷന്‍ എന്നയാളാണ് ആക്രമണം നടത്തിയത്.

പുലര്‍ച്ചെ ഒരു മണിയോടെ നൈറ്റ് പെട്രോളിങ്ങിനിടെയാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലേക്ക് ടോര്‍ച്ചടിച്ച് പരിശോധിക്കുകയായിരുന്നു.

ഇതുകണ്ട് എത്തിയ യുവാവ് പൊലീസുമായി വാക്കേറ്റം നടത്തി. തുടര്‍ന്നാണ് എസ്.ഐക്ക് നേരെ ആക്രമണമുണ്ടായത്. അറസ്റ്റിലായ റോഷന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

Tags:    
News Summary - SI attacked while vehicle inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.