തിരുവനന്തപുരം: കളിയിക്കാവിള ചെക്േപാസ്റ്റിൽ തമിഴ്നാട് എസ്.ഐ വിൽസണെ വെടിെവച്ച ുകൊന്ന കേസിലെ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തി. തൗഫീഖ് (28), അബ്ദുൽ ഷമീം (32) എന്നീ മുഖ്യപ്രതികൾക്കെതിരെയാണ് യു.എ.പി.എ ചുമത്തിയത്. തമിഴ്നാട് പൊലീസ് കേസന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.െഎ.എ) കൈമാറിയേക്കും.
പ്രതികളായ അബ്ദുൽ സമീം, തൗഫിഖ് എന്നിവർ തീവ്രവാദപരിശീലനം ലഭിച ്ചവരാണെന്നും കൊലക്കുപിന്നിൽ തീവ്രവാദബന്ധമുണ്ടെന്നുമാണ് വിലയിരുത്തൽ. ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ പ്രതികൾക്ക് പരിശീലനം ലഭിച്ചിരുന്നതായാണ് പൊലീസ് കരുതുന്നത്. പ്രഫഷനൽ രീതിയിലായിരുന്നു ആക്രമണം.
ഉന്നം തെറ്റാതെ ഇരുവരും വെടി ഉതിർത്തതാണ് ഇൗ നിഗമനത്തിനുകാരണം. ഇരുവർക്കും വടക്കേ ഇന്ത്യയിൽ പരിശീലനം ലഭിച്ചിരുന്നതായും മാസങ്ങൾക്ക് മുമ്പ് തന്നെ സംഘം ആക്രമണത്തിന് പദ്ധതിയിട്ടതായും സംശയിക്കുന്നു. തൊണ്ണൂറുകളിൽ വിവിധ സ്ഫോടനക്കേസുകളിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന സംഘടനയുടെ പുതുതായി രൂപവത്കരിച്ച വിഭാഗത്തിെൻറ ഭാഗമായി പ്രവർത്തിക്കുന്നവരാണ് കൊലക്കുപിന്നിലെന്നാണ് അനുമാനം. സംഘടനയുടെ സാന്നിധ്യം അറിയിക്കാനും സഹപ്രവർത്തകരുടെ അറസ്റ്റിന് മറുപടി പറയാനോ മുൻവൈരാഗ്യം തീർക്കാനോ ആകാം ആക്രമണമെന്നാണ് പൊലീസ് കരുതുന്നത്.
കഴിഞ്ഞ ദിവസം ഉഡുപ്പിയില്‍ നിന്നാണ് പ്രതികൾ പിടിയിലായത്. ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇവരെ റെയില്‍വേ -കര്‍ണാടക-തമിഴ്നാട് പൊലീസ് സംയുക്തമായി പിടികൂടുകയായിരുന്നു. തുടർന്ന് ഇവരെ തമിഴ്നാട്-കേരള അതിര്‍ത്തിയിലെ കുഴിത്തുറ സ്റ്റേഷനിലെത്തിച്ചു.
ജനുവരി എട്ടിന് രാത്രി 10.30 ഓടെയാണ് കളിയിക്കാവിള ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മാർത്താണ്ഡം സ്വദേശി വിൽസണെ ബൈക്കിലെത്തിയ പ്രതികൾ വെടിെവച്ചുകൊന്നത്. ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്നാണ് പൊലീസ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.