പൂക്കോട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ പത്തരയോടെ വയനാട് വൈത്തിരിയിലെ സി.ബി.ഐ ക്യാമ്പ് ഓഫിസിലെത്തിയാണ് സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശും അമ്മാവൻ ഷിബുവും മൊഴി നൽകിയത്. തങ്ങൾക്ക് പറയാനുള്ളതെല്ലാം സി.ബി.ഐ സംഘത്തോട് പറഞ്ഞതായും വിശ്വാസയോഗ്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ സംശയം മുഴുവനും പറയുകയും കൊലപാതകമാണെന്ന സംശയം ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ ആരോപണം ഒന്നും ഉന്നയിച്ചിട്ടില്ല. ചിലരുടെ പേരുകൾ പറഞ്ഞിട്ടുണ്ട്; പക്ഷേ, അതിപ്പോൾ പുറത്തു പറയാനാകില്ല. കൂടുതൽ പ്രതികളെ ഒഴിവാക്കിയത് പൊലീസിന്റെ മേലുള്ള ബാഹ്യസമ്മർദം കൊണ്ടാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സംഭവദിവസം ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർഥികളുടെ മൊഴികളും സി.ബി.ഐ സംഘം ശേഖരിച്ചുവരുകയാണ്. അതിനിടെ, സിദ്ധാർഥൻ പീഡനത്തിനിരയായ വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമീഷന്റെ നാലുദിവസം നീളുന്ന സിറ്റിങ് കാമ്പസിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.