വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മരിച്ച വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ പിതാവ് ജയപ്രകാശ് വയനാട്ടിലെത്തി രാഹുൽഗാന്ധി എം.പിയെ സന്ദർശിച്ചു. മകന്‍റെ മരണവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്ക് അദ്ദേഹം നിവേദനം നൽകി.
മകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസും ചില ഉദ്യോഗസ്ഥരും ചേർന്ന് അട്ടിമറിച്ചെന്നും കേസ് അന്വേഷണം വിപുലമാക്കുന്നതിനു ചിലർ തടസം നിൽക്കുകയാണെന്നും രാഹുൽ ഗാന്ധിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. കേസിന്‍റെ ഭാഗമായ പെൺകുട്ടിയെയടക്കം പലരെയും ഇനിയും പൊലീസ് അറസ്റ്റ് ചെയ്യാതെ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി ഒത്തുകളിക്കുകയാണെന്നും രാഹുലിനോട് അദ്ദേഹം പരാതിപ്പെട്ടു.
കേസിൽ എല്ലാ കാര്യത്തിലും ഒപ്പമുണ്ടാകുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞതായി ജയപ്രകാശ് മാധ്യമത്തോട് പറഞ്ഞു. തനിക്കു പറയാനുള്ളത് അദ്ദേഹം കേൾക്കുകയും കേസിന്റെ കാര്യത്തിൽ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തുവെന്നും രാഹുൽ ഗാന്ധിയെ കൽപ്പറ്റയിൽ കണ്ട ശേഷം അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.