തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എം.എസ്.എഫ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമായി. ഇതിനിടെ സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടന്ന രണ്ട് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശിയത് പ്രകോപനമായി. തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ റോഡ് പ്രവർത്തകർ ഉപരോധിച്ചു. പൊലീസ് ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
ബുധനാഴ്ച 12 ഓടെയാണ് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സെക്രേട്ടറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ടി.വി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അധ്യക്ഷത വഹിച്ചു.
ബിലാൽ റഷീദ് സ്വാഗതം പറഞ്ഞു. റോഡ് ഉപരോധിച്ച സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.