കോഴിക്കോട്: നന്മയുടെ പ്രകാശഗോപുരമായിരുന്ന പൊതുപ്രവർത്തകനായിരുന്നു അന്തരിച്ച കെ.എ. സിദ്ദീഖ് ഹസനെന്ന് മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള. ജമാഅത്തെ ഇസ്ലാമിയുടെ ചട്ടക്കൂട്ടിലൂടെ വാർത്തെടുത്ത ജീവിതത്തിൽ സത്യവും ധർമവിശുദ്ധിയും മറ്റു വിഭാഗങ്ങളിൽപെട്ടവരോടുള്ള ഉൽക്കടമായ സ്നേഹവും അദ്ദേഹം എപ്പോഴും പ്രകടിപ്പിച്ചിരുന്നു.
എെൻറ താമസസ്ഥലത്തിനടുത്ത് അദ്ദേഹത്തിെൻറ പ്രസ്ഥാനത്തിെൻറ കേരള ആസ്ഥാനം വന്നശേഷം അദ്ദേഹവുമായി കൂടുതൽ അടുപ്പം എനിക്കുണ്ടായി. മാധ്യമം പത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും ഇന്നത്തെ നിലയിൽ വളർത്തിക്കൊണ്ടുവരുന്നതിൽ അദ്ദേഹത്തിെൻറ സംഭാവനകൾ വിലപ്പെട്ടതായിരുന്നു എന്ന് നേരിട്ട് അറിയാവുന്ന ആളാണ് ഞാൻ.
രണ്ടു പതിറ്റാണ്ട് മുമ്പ് ഒരു റമദാൻ വ്രതക്കാലത്ത് ഞാനും എെൻറ നേതാവായിരുന്ന ദത്താത്രേയ റാവുവും കൂടി അദ്ദേഹത്തിെൻറ കോവൂരിലെ വസതിയിൽ ബി.ജെ.പിയുടെ പ്രചാരണത്തിെൻറ ഭാഗമായി സമ്പർക്കത്തിന് പോയിരുന്നു. ആ അവസരത്തിൽ അദ്ദേഹവും കുടുംബവും നോമ്പുകാലമായിട്ടും എനിക്കും ദത്താത്രേയ റാവുവിനും ചായയും മറ്റും തന്ന് ഞങ്ങളോട് സൗഹൃദം പങ്കുവെച്ചത് ഓർക്കുകയാണ്. അദ്ദേഹത്തിെൻറ വേർപാടോടെ ഒരു മാതൃകാ പൊതുപ്രവർത്തകനെയും ദൈവത്തിനുവേണ്ടിയുള്ള സമർപ്പിത ജീവിതത്തിെൻറ ഉടമയെയുമാണ് നഷ്ടമായത്. അദ്ദേഹത്തിെൻറ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.