മുഴപ്പിലങ്ങാട്: പുതിയ ദേശീയപാത 66 കടന്നുപോകുന്ന മുഴപ്പിലങ്ങാട് മഠത്തിന് നടപ്പാത കിട്ടിയേ പറ്റൂ എന്ന ആവശ്യത്തിൽ മഠം നിവാസികൾ നടത്തി വരുന്ന പന്തൽ കെട്ടി സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് പന്തൽ പൊളിക്കുയും ചെയ്തു. പോലീസിന്‍റെ ബലപ്രയോഗത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു.
പരിക്കേറ്റ മുഴപ്പിലങ്ങാട് സ്വദേശികളായ വനജ, പുഷ്പ, സൗമ്യ എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർഡ് അംഗം ഷാനു ഉൾപ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു.
സമരക്കാരെ നീക്കിയ ശേഷം പൊലീസ് സാന്നിദ്ധ്യത്തിൽ റോഡ് നിർമ്മാണം പുനരാരംഭിച്ചു. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയും ഏർപെടുത്തിയിട്ടുണ്ട്. അതേസമയം, അപ്രതീക്ഷിത പൊലീസ് നടപടിയിൽ പ്രതിഷേധക്കാർ ആദ്യം ചിതറിയെങ്കിലും വീണ്ടും സംഘടിച്ചുകൊണ്ടിരിക്കുകയാണ്.
നിർമ്മാണം പുരോഗമിക്കുന്ന ദേശീയ പാതയിൽ മുഴപ്പിലങ്ങാട് ശ്രീനാരായണ മാത്തിന് നടപ്പാതയെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് പന്തൽ കെട്ടി സമരം ആരംഭിച്ചത്. സമരം കാരണം ഈ ഭാഗത്ത് താൽകാലികമായി നിർമ്മാണം നിർത്തിവെച്ചിരിക്കവെയാണ് പൊലീസ് നടപടി ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.