കൊച്ചി: സിൽവർ ലൈനുമായി ബന്ധപ്പെട്ട് റെയിൽവേ നിർമാണ വിഭാഗവുമായി നടന്ന ചർച്ച പ്രതീക്ഷാവഹമെന്ന് കെ. റെയിൽ എം.ഡി അജിത് കുമാർ. വിശദ പദ്ധതി രേഖ (ഡി.പി.ആർ) പരിഷ്കരണവുമായി ബന്ധപ്പെട്ടാണ് നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഷാജി സക്കറിയയുമായി കൊച്ചിയിൽ പ്രാഥമിക കൂടിക്കാഴ്ച നടന്നത്. ചർച്ച തുടരുമെന്ന് അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
കൂടുതൽ വിവരങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല. നിലവിൽ ഡി.പി.ആർ പരിഷ്കരണത്തിന് സർക്കാറിന് താൽപര്യമില്ലെങ്കിലും റെയിൽവേയാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. പാസഞ്ചർ ട്രെയിനുകളും ഗുഡ്സ് ട്രെയിനുകളുമടക്കം സമ്മിശ്ര സർവിസ് സാധ്യമാകുന്ന ബ്രോഡ്ഗേജ് പാതയാകണം സിൽവർ ലൈൻ എന്നതാണ് ദക്ഷിണ റെയിൽവേയുടെ പ്രധാന നിർദേശം.
വ്യാഴാഴ്ച കൊച്ചിയിൽ നടന്ന ചർച്ച അരമണിക്കൂറിലേറെ നീണ്ടു. ഇതിനിടെ പദ്ധതി നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനെതിരെ കെ. റെയിൽ വിരുദ്ധ ജനകീയ സമിതി റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.