സില്‍വര്‍ ലൈന്‍ പദ്ധതി: സര്‍ക്കാര്‍ പിന്‍മാറിയെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്ന് വി.ഡി സതീശൻ

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുലെന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശൻ. പിന്‍മാറിയില്ലെങ്കില്‍ പിന്‍മാറുന്നതു വരെ യു.ഡി.എഫ് സമരം ചെയ്യും. പാരിസ്ഥിതിക ദുരന്തമുണ്ടാക്കുകയും കേരളത്തെ ശ്രീലങ്കയാക്കുകയും ചെയ്യുന്ന പദ്ധതിയെ എന്തു വില കൊടുത്തും പ്രതിപക്ഷം എതിര്‍ത്ത് തോല്‍പ്പിക്കും.

ഇക്കാര്യം നിയമസഭയ്ക്ക് അകത്തും പുറത്തും വ്യക്തമാക്കിയിട്ടുള്ളതുമാണ്. എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്ന് ധാര്‍ഷ്ട്യവും അഹങ്കാരവും നിറഞ്ഞ ഭാഷയിലാണ് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് പറഞ്ഞത്. എന്നാല്‍ വിനയത്തിന്റെ ഭാഷയായിരുന്നു പ്രതിപക്ഷത്തിന്. ആ വിനയം ജയിക്കുമെന്ന് ഉറപ്പാണ്.

സമരങ്ങളെ കേസെടുത്ത് തോല്‍പ്പിക്കാനാകില്ല. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ പതിമൂന്ന് ദിവസമായി തിരുവനന്തപുരത്ത് സമരം നടക്കുകയാണ്. ടിയര്‍ ഗ്യാസ് പൊട്ടിച്ചിട്ടും ലാത്തി ചാര്‍ജ് നടത്തിയിട്ടും നിരപരാധികളെ ജയിലിലാക്കിയിട്ടും സമരം തുടരുകയാണ്. സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് തെറ്റായ ധാരണയാണ്. 

Tags:    
News Summary - Silver Line Project: VD Satheesan says that if the government withdraws, it is welcome

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.