തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ ഡയറി ഉൾപ്പെടെ എട്ട് തൊണ്ടിമുതലുകൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തിരികെ വാങ്ങിയെന്നും ഇവ കോടതിയിൽ രേഖാമൂലം മടക്കി നൽകിയിട്ടില്ലെന്നും സാക്ഷിമൊഴി.
കോട്ടയം ആർ.ഡി.ഒ കോടതിയിലെ യു.ഡി ക്ലർക്കായിരുന്ന ദിവാകരൻ നായരാണ് തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയത്. കൊല്ലപ്പെട്ട സിസ്റ്റർ അഭയയുടെ സ്വകാര്യ ഡയറി, ശിരോവസ്ത്രം തുടങ്ങി എട്ടു തൊണ്ടിമുതലുകൾ 1992 ഏപ്രിൽ ഒന്നിന് കോട്ടയം ആർ.ഡി.ഒ കോടതിയിൽ കോട്ടയം വെസ്റ്റ് പൊലീസ് ഏൽപ്പിച്ചിരുന്നു. എന്നാൽ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സാമുവലിെൻറ ആവശ്യപ്രകാരം ഈ സാധനങ്ങൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ ജേക്കബ് തിരികെ വാങ്ങി.
ഇത് തിരികെ ഏൽപിക്കുേമ്പാൾ സാധനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. മാത്രമല്ല നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു ക്രൈംബ്രാഞ്ച് തിരികെ തൊണ്ടിമുതലുകൾ ഏൽപ്പിച്ചതെന്നും മുൻ എൽ.ഡി ക്ലർക്ക് മൊഴി നൽകി.
സിസ്റ്റർ അഭയ കൊലക്കേസിെൻറ രണ്ടാംഘട്ട സാക്ഷി വിസ്താരം ആരംഭിച്ചു. കോട്ടയം ആർ.ഡി.ഒ കോടതിയിലെ മുൻ ജീവനക്കാരായ ദിവാകരൻ നായർ, ജോൺ എന്നീ മൂന്ന്, നാല് സാക്ഷികളുടെ മൊഴിയാണ് സി.ബി.ഐ കോടതിയിൽ പരിഗണിച്ചത്. തൊണ്ടിമുതലുകൾ കൈകാര്യം ചെയ്തിരുന്ന സീനിയർ സൂപ്രണ്ട് ഏലിയാമ്മയുടെ ഒപ്പ് നാലാം സാക്ഷി ജോൺ തിരിച്ചറിയുകയും ചെയ്തു.
കോട്ടയം ആർ.ഡി.ഒ കോടതി പ്രവർത്തിച്ചിരുന്നത് ഒറ്റ മുറി കെട്ടിടത്തിലാണെന്നും ഫയലുകൾ മൂന്നുവർഷം കൂടുമ്പോൾ നശിപ്പിക്കാറുണ്ടെങ്കിലും തൊണ്ടിമുതലുകൾ സൂക്ഷിക്കുമായിരുന്നു എന്നും മുൻ ഡെപ്യൂട്ടി കലക്ടർ കൂടിയായ ജോൺ പ്രോസിക്യൂഷൻ വിസ്താരത്തിൽ പറഞ്ഞു. സിസ്റ്റർ അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകൾ നശിപ്പിച്ചു എന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.