സിസ്റ്റർ അഭയ കേസ്: പ്രതികളുടെ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ വിചാരണ നേരിടുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ സമര്‍പ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. 

കേസ് ഡയറി, എഫ്‌.ഐ.ആര്‍, സാക്ഷി മൊഴികള്‍ എന്നിവ സി.ബി.ഐ ഹാജരാക്കിയേക്കും. രേഖകള്‍ പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂ എന്നാണ് സിംഗിള്‍ ബഞ്ച് നേരത്തെ വ്യക്തമാക്കിയത്. വിചാരണ നേരിടുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ഇടക്കാല ഉത്തരവ് നല്‍കണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ ഹൈകോടതി നിരസിച്ചു. സമാന ആവശ്യം ഉന്നയിച്ച് കേസിലെ പ്രതിയും മുന്‍ അന്വേഷണ ഉദ്യോഗസ്ഥനുമായ കെ.ടി മൈക്കിള്‍ നല്‍കിയ ഹരജിയും ഹൈകോടതി ഇതിനൊപ്പം പരിഗണിക്കും.

Tags:    
News Summary - Sister Abhaya Case at Highcourt-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.