സിസ്​റ്റർ അഭയ കേസ്​ : ആദ്യ വിധി ഇന്ന്​

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ ആദ്യ വിധി  ഇന്നുണ്ടായേക്കും. കേസിലെ തെളിവ് നശിപ്പിച്ചതിന് മുൻ ക്രൈംബ്രാഞ്ച് എസ്. പി കെ .ടി. മൈക്കിളിനെ പ്രതിയാക്കണമെന്ന ജോമോൻ  പുത്തൻ പുരയ്ക്കലി​​​​െൻറ ഹർജിയിലാണ് വിധി പറയുക. 

മുൻ ആർ .ഡി. ഒ കിഷോറിനെയും,ക്ലാർക്ക് മുരളീധരനെയും തെളിവ് നശിപ്പിച്ചതിന് പ്രതി ചേർക്കണമെന്ന കെ.ടി മൈക്കിളി​​​​െൻറ ഹർജിയിലും വിധിയുണ്ടാകും. കേസിലെ പ്രതികളായ ഫാദർ തോമസ്ട എം കോട്ടൂർ, സിസ്റ്റർ സെഫി, ഫാദർ ജോസ് പുത്രകയിൽ എന്നിവരുടെ വിടുതൽ ഹർജിയിൽ കോടതി ഇന്ന്  വാദം  കേൾക്കും. 

Tags:    
News Summary - Sister Abhaya Case - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.