തിരുവനന്തപുരം: സിസ്റ്റർ അഭയ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് മുൻ ഫോറൻസി ക് ഉദ്യോഗസ്ഥർ മൊഴി നൽകി. തിരുവനന്തപുരം ഫോറൻസിക് ലാബിലെ മുൻ കെമിക്കൽ എക്സാമിനർ ആർ. ഗീത, കെമിക്കൽ അനലിസ്റ്റ് കെ. ചിത്ര എന്നിവരാണ് കേസിെൻറ വിചാരണയുടെ ഭാഗമായി സി. ബി.ഐ കോടതിയിൽ മൊഴി നൽകിയത്.
തിരുവനന്തപുരം ഫോറൻസിക് ലാബിൽ ജൂനിയർ കെമിക്കൽ എക്സാമിനറായി ജോലി ചെയ്യുമ്പോഴാണ് അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തിയത്. കോട്ടയം മെഡിക്കൽ കോളജിലെ പൊലീസ് സർജനായ ഡോ. സി. രാധാകൃഷ്ണെൻറ നിർദേശപ്രകാരം അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ജാഗ്രതയോടെയാണ് നടത്തിയത്.
അഭയയുടെ ആന്തരികാവയവങ്ങളിൽ പുരുഷ ബീജത്തിെൻറ അംശം കണ്ടെത്തിയിട്ടില്ലെന്നും കെമിക്കൽ എക്സാമിനർ ആർ. ഗീത മൊഴി നൽകി. ക്രിസ്റ്റൽ രൂപത്തിലുള്ള ചില പദാർഥങ്ങൾ അഭയയുടെ ശരീരത്തിൽ കണ്ടിരുന്നുവെന്നും എന്നാൽ ഇത് സ്ത്രീ ശരീരങ്ങളിൽ കാണാറുള്ള വ്യതിയാനം മാത്രമായിരുന്നു എന്നും സാക്ഷികൾ കൂട്ടിച്ചേർത്തു.
സിസ്റ്റർ അഭയയുടെ രാസപരിശോധന റിപ്പോർട്ട് തിരുത്തിയെന്ന കേസിൽ പ്രതികളായിരുന്നു ഇന്നലെ വിചാരണക്ക് വിധേയരായ ഇരുവരും. രാസപരിശോധന റിപ്പോർട്ടിൽ കൃത്രിമം കാട്ടിയെന്ന ആരോപണമായിരുന്നു അഭയകേസിനെ ഏറെ വിവാദമാക്കിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.