അഭയകേസ്​: തോമസ്​ കോട്ടൂരും സ്​റ്റെഫിയും വിചാരണ നേരിടണം -സുപ്രീംകോടതി

ന്യൂഡൽഹി: സിസ്​റ്റർ അഭയ കേസിൽ പ്രതി ചേർക്കപ്പെട്ട ഫാദർ തോമസ്​ കോട്ടൂരും സിസ്​റ്റർ സ്​റ്റെഫിയും വിചാരണ നേ രിടണമെന്ന്​ സുപ്രീംകോടതി. തെളിവില്ലാത്തതിനാൽ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരു ം നൽകിയ വിടുതൽ ഹരജി സുപ്രീംകോടതി തള്ളി.

ജസ്​റ്റിസ്​ അബ്​ദുൾ നസീർ, സുഭാഷ്​ റെഡ്​ഢി എന്നിവരടങ്ങിയ ബെഞ്ചാണ്​ ഹരജി തള്ളിയത്​. നേരത്തേ ഈ ആവശ്യം തള്ളിയ വിചാരണകോടതി വിധി ഹൈകോടതി ശരി വച്ചതോടെയാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്.

പ്രതിചേർക്കപ്പെട്ട തോമസ്​ കോട്ടൂരും സ്​റ്റെഫിയും തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ വിചാരണ നേരിടണമെന്ന്​ സുപ്രീംകോടതി ഉത്തരവിട്ടു. തോമസ് കോട്ടൂർ,സ്റ്റെഫി എന്നിവർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് സി.ബി.ഐ ​വ്യക്തമാക്കിയിരുന്നു. ഈ വാദം ശരിവെച്ചാണ്​ ഹൈകോടതി ഇരുവരും വിചാരണ നേരിടണമെന്ന് ഉത്തരവിട്ടത്.

Tags:    
News Summary - Sister Abhaya Murder Case : SC Dismisses Discharge Pleas Of Accused Priest, Nun - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.