സിസ്റ്റർ അനുപമ

'ഞങ്ങളെ പഠിപ്പിച്ച അധ്യാപകർ, ചികിത്സിക്കുന്ന ഡോക്ടർമാർ, സംരക്ഷണം നൽകുന്ന പൊലീസുകാർ... ഇവരെല്ലാം മുസ്​ലിം സമുദായത്തിലുണ്ട്'

കോട്ടയം: മുസ്​ലിം സമൂഹത്തെ അവഹേളിച്ചുകൊണ്ടാണ് കുറവിലങ്ങാട് സെൻറ് ഫ്രാൻസിസ് മിഷൻ ഹോം ചാപ്പലിൽ വൈദികൻ കുർബാന നടത്തിയതെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകി‍യ സിസ്റ്റർ അനുപമ. വർഗീയത വിളമ്പുന്ന പ്രസംഗം മഠത്തിലെ കുർബാനക്കിടെ അനുവദിക്കില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോരുകയായിരുന്നു. പാലാ ബിഷപ്പിന്‍റെ പ്രസ്താവനയെ പിന്തുണക്കുന്നില്ലെന്നും സിസ്റ്റർ അനുപമ വ്യക്തമാക്കി.

''ഞങ്ങളെന്തിന് ഇത്തരം പ്രസംഗം കേട്ടിരിക്കണം. ഞങ്ങളെ പഠിപ്പിച്ച അധ്യാപകർ, ചികിത്സിക്കുന്ന ഡോക്ടർമാർ, സംരക്ഷണം നൽകുന്ന പൊലീസുകാർ തുടങ്ങിയ ആളുകൾ മുസ്​ലിം സമുദായത്തിലുണ്ട്. അവരിൽനിന്ന് ഞങ്ങൾക്ക് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല. പാലാ ബിഷപ്പിന്‍റെ പ്രസ്താവനയെ പിന്തുണക്കുന്നില്ല. എല്ലാവരെയും സ്നേഹിക്കാനാണ് യേശു പറഞ്ഞിട്ടുള്ളത്​''- സിസ്​റ്റർ അനുപമ 'മാധ്യമ'ത്തോട്​ പറഞ്ഞു.

കുറവിലങ്ങാട് സെൻറ് ഫ്രാൻസിസ് മിഷൻ ഹോം ചാപ്പലിലെ കുർബാനമധ്യേ കപ്പുച്ചിൻ സന്യാസിസഭാംഗമായ ഫാ. രാജീവാണ്​ വർഗീയ പരാമർശങ്ങൾ നടത്തിയത്​. മിഷനറീസ് ഒാഫ് ജീസസ് സന്യാസിനി സമൂഹാംഗമായ കന്യാസ്ത്രീകളും അന്തേവാസികളുമായിരുന്നു കുർബാനയിൽ പ​െങ്കടുത്തിരുന്നത്​. ​

നേര​േത്ത ലവ്​ ജിഹാദിന്‍റെ വിഷയം ഉണ്ടായപ്പോഴും ഇത്തരത്തിൽ പ്രസംഗം നടത്തിയിരുന്നുവെന്ന് സിസ്​റ്റർ അനുപമ പറഞ്ഞു. അന്ന് അത് അവഗണിച്ചു. 'ഈശോ' സിനിമക്കെതിരെയും ഇത്തരത്തിൽ സംസാരിച്ചിരുന്നുവെന്ന് സിസ്​റ്റർ അനുപമ വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.