തിരുവനന്തപുരം: കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് യൂണിയന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന ആർ.എസ്.എസ് വര്‍ഗീയതയും ഇന്ത്യന്‍ രാഷ്രീയവും എന്ന സെമിനാർ വേദിയിൽ കേരള സ്റ്റോറി എന്ന സിനിമക്കെതിരെ പ്രതികരിച്ച് സീതാറാം യെച്ചൂരി. കേരളത്തിന്റെ സ്റ്റോറി കേരളം രാജ്യത്ത് ഒന്നാമതാണ് എന്നതാണ്. ഈ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പോലും സമൂഹത്തില്‍ മത സ്പര്‍ദ്ദയുണ്ടാക്കാനാണ് ആർ.എസ്.എസ് ലക്ഷ്യമിടുന്നതെന്ന് യെച്ചൂരി പറഞ്ഞു. അതിന്റെ ഭാഗമായാണ് കശ്മീര്‍ ഫയല്‍സും, കേരള സ്റ്റോറിയും ചിത്രീകരിച്ചത്. കേരളത്തെ തീവ്രവാദ കേന്ദ്രമായി ചിത്രീകരിക്കാനും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുമാണ് കേരള സ്റ്റോറിയിലൂടെ ശ്രമിക്കുന്നത്. എല്ലാവരും ഒത്തൊരുമയേടെ ജീവിക്കുന്നതാണ് കേരളത്തിന്റെ സ്റ്റോറി എന്നും യെച്ചൂരി പറഞ്ഞു.
പാര്‍ലമെന്റില്‍ പോലും മോദി സര്‍ക്കാര്‍ ചര്‍ച്ചകള്‍ അനുവദിക്കുന്നില്ല. ഒരു ദേശീയ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ പേരിലാണ് ജോണ്‍ ബ്രിട്ടാസ് എം.പിയെ രാജ്യസഭാ അധ്യക്ഷന്‍ നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയത്. ഇത് കേട്ടുകേള്‍വി ഇല്ലാത്ത ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും യെച്ചൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.