സി.പി.എം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിക്ക് മൂന്നാം ഊഴം; പി.ബിയിൽ മൂന്ന് പുതുമുഖങ്ങൾ, ആദ്യ ദലിത് പ്രതിനിധി

കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്ത കേന്ദ്ര കമ്മിറ്റി പുതിയ ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ വീണ്ടും തെരഞ്ഞെടുത്തു. 17 അംഗ പൊളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുത്തു. പൊളിറ്റ് ബ്യൂറോയിൽ മൂന്ന് പുതുമുഖങ്ങൾ ഉണ്ട്. എ വിജയരാഘവൻ, ഡോ. രാമചന്ദ്ര ഡോം, അശോക് ധാവളെ എന്നിവരാണിവർ. ജനറൽ സെക്രട്ടറിയായി യെച്ചൂരിയുടെ മൂന്നാം ഊഴമാണിത്. ഡോ. രാമചന്ദ്ര ഡോം പട്ടികയിൽ ഇടംപിടിച്ചതോടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പി.ബിയിൽ ദലിത് പ്രാതിനിധ്യം ഉണ്ടാകുന്നത്. വെസ്റ്റ് ബംഗാളിൽ നിന്നുള്ള ഡോ. രാമചന്ദ്ര ഡോം ഏഴുതവണ ലോകസഭാംഗമായിരുന്നു.

പി.ബി അംഗങ്ങൾ:

സീതാറാം യെച്ചുരി, പ്രകാശ് കാരാട്ട്, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ബ്രിന്ദ കാരാട്ട്, മണിക് സർക്കാർ, മുഹമ്മദ് സലിം, സൂര്യകാന്ത് മിശ്ര, ബി.വി. രാഘവുലു, തപൻ സെൻ, നിലോൽപൽ ബസു, എം.എ. ബേബി, ജി. രാമകൃഷ്ണൻ, സുഭാഷിണി അലി, രാമചന്ദ്ര ദോം, അശോക് ധാവ്ളെ, എ. വിജയരാഘവൻ.

പാർട്ടി കോൺഗ്രസ് 85 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. കേരളത്തിൽനിന്ന് കെ.എൻ. ബാലഗോപാൽ, പി. രാജീവ്, സി.എസ്. സുജാത, പി. സതീദേവി എന്നിവർ പുതുതായി കേന്ദ്ര കമ്മിറ്റിയിൽ ഉണ്ടാവും.

ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുത്ത സീതറാം യെച്ചൂരിയെ തരിഗാമി അഭിനന്ദിക്കുന്നു


Tags:    
News Summary - Sitaram Yechury re-elected CPM general secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.