തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതിയും പി.എസ്.സി പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ട ികയിലെ ഒന്നാംറാങ്കുകാരനുമായ ശിവരഞ്ജിത്തിെൻറ ബി.എസ്സി ബിരുദവും പരീക്ഷയും സംശയത്തിെൻറ നിഴലിൽ. നാല് തവണയ ാണ് ശിവരഞ്ജിത്ത് ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിയത്. ഇതിൽ 2014 ജനുവരിയിൽ ആദ്യതവണ പരീക്ഷ എഴുതിയപ്പോൾ ആറ് വിഷയങ്ങളിൽ ഒന്നിൽ മാത്രമാണ് വിജയിച്ചത്. രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതിയത് മൂന്ന് തവണയും. മിക്ക വിഷയങ്ങൾക്കും തോറ്റ് പലതവണ പരീക്ഷ എഴുതി കഷ്ടിച്ച് വിജയിച്ച ഇയാൾ, പേക്ഷ അഞ്ചും ആറും സെമസ്റ്റർ പരീക്ഷകളിൽ നേടിയ മാർക്കാണ് സംശയത്തിനിടയാക്കിയത്.
അഞ്ചാം സെമസ്റ്ററിൽ രണ്ട് വിഷയങ്ങളിൽ 80 ശതമാനത്തിൽ അധികവും ഒരു പേപ്പറിൽ 70 ശതമാനത്തിൽ അധികവും രണ്ട് പേപ്പറുകളിൽ 60 ശതമാനത്തിൽ അധികവും മാർക്ക് നേടി. ആറാം സെമസ്റ്റിൽ ഒരു വിഷയത്തിൽ 80 ശതമാനവും മൂന്ന് പേപ്പറുകളിൽ 70 ശതമാനത്തിൽ അധികവും ഒരു പേപ്പറിൽ 60 ശതമാനത്തിൽ അധികവും മാർക്ക് നേടിയാണ് വിജയിച്ചത്.
താരതമ്യേന വിഷമകരമായ വിഷയങ്ങളിൽ പോലും ശിവരഞ്ജിത്ത് ആറാം സെമസ്റ്ററിൽ 70 ശതമാനത്തിൽ അധികമാണ് മാർക്ക് നേടിയത്. 2016 ഏപ്രിലിൽ ആണ് ആറാം സെമസ്റ്റർ പരീക്ഷ എഴുതിയത്. 2016 ൽ എഴുതിയ പരീക്ഷപേപ്പറുകൾ ഇയാളുടെ വീട്ടിൽനിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കൂട്ടത്തിൽ സർവകലാശാലയുടെ 16 ബണ്ടിൽ ഉത്തരക്കടലാസും കായികവിഭാഗം ഡയറക്ടറുടെ വ്യാജസീലും പിടിച്ചെടുത്തു. പിന്നീട് എം.എ ഫിലോസഫിക്ക് ചേർന്ന ശിവരഞ്ജിത്തിന് പല വിഷയങ്ങളിലും പൂജ്യം മാർക്കാണ് ലഭിച്ചത്.
ബി.എസ്സി അവസാന സെമസ്റ്ററുകളിൽ നേടിയ ഉയർന്ന മാർക്കാണ് സംശയം ഉയർത്തുന്നത്. ശിവരഞ്ജിത്തിെൻറയും നസീമിെൻറയും ബിരുദപരീക്ഷയുടെയും ഉത്തരക്കടലാസുകൾ പരിശോധിക്കുമെന്ന് സർവകലാശാല പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. ഡി.ജി.പി പ്രഖ്യാപിച്ച ക്രൈംബാഞ്ച് അന്വേഷണവും നടന്നില്ല. സർവകലാശാലയിൽ സൂക്ഷിച്ച ബിരുദപരീക്ഷയുടെ ഉത്തരക്കടലാസുകൾ ഒത്തുനോക്കി തിരിമറി പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.