കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് നടപടി.
കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യംചെയ്ത രണ്ടുപേരും ശിവശങ്കറിനെതിരായാണ് മൊഴിനല്‍കിയത്. ഈ സാഹചര്യത്തിൽ കസ്റ്റഡി കാലാവധി നീട്ടിവാങ്ങാനാണ് ഇ.ഡിയുടെ നീക്കം. കേസുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള സ്വപ്‌ന സുരേഷ് അടക്കമുള്ളവരുടെ മൊഴികളും വൈകാതെ രേഖപ്പെടുത്താനാണ് ഇ.ഡിയുടെ ശ്രമം. നിലവിൽ വാട്‌സ്ആപ് ചാറ്റുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയ ഇ.ഡി, ചോദ്യംചെയ്യലിലൂടെ ലഭിച്ച മൊഴികളടക്കം നിരത്തി തെളിവുകള്‍ ശക്തമാക്കാനാകും ശ്രമിക്കുക.
അഞ്ചുദിവസം നീളുന്ന ചോദ്യംചെയ്യലിലുടനീളം ലൈഫ് മിഷന്‍ കോഴയിടപാടില്‍ തനിക്ക് ബന്ധമില്ലെന്ന വാദമാണ് ശിവശങ്കര്‍ ആവര്‍ത്തിച്ചത്. എന്നാല്‍, ലൈഫ് മിഷന്‍ മുന്‍ സി.ഇ.ഒ യു.വി. ജോസ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാല്‍ എന്നിവരുടെ മൊഴി നിർണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.