ആറ് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് മാറ്റം; അദീല അബ്‌ദുല്ലയെ മാറ്റി ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം പോർട്ട് എം.ഡിയാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് തലത്തിൽ അഴിച്ചുപണി. ആറ് ജില്ലകളിലെ കലക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കലക്ടർമാർക്കാണ് മാറ്റം. പത്തനംതിട്ട കലക്ടറായിരുന്ന ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പൽ എത്തുന്നതിന് തൊട്ടുമുമ്പാണ് എംഡിയെ മാറ്റുന്നത്. അദീല അബ്‌ദുല്ലക്ക് പകരമാണ് നിയമനം. കൂടുതൽ വകുപ്പുകളുടെ ആധിക്യം കൊണ്ടാണ് അദീലക്ക് മാറ്റമെന്നാണ് വിശദീകരണം.

ആലപ്പുഴ ജില്ല കലക്ടറായിരുന്ന ഹരിത വി.കുമാറിനെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി.സാമുവൽ ആലപ്പുഴ കലക്ടറാകും. സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എ.ഷിബു പത്തനംതിട്ട ജില്ലാ കലക്ടറാകും.

മലപ്പുറം കലക്‌ടർ‌ വി.ആർ.പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. ഭക്ഷ്യസുരക്ഷാ കമ്മിഷണറായിരുന്ന വി.ആർ.വിനോദിനാണു പകരം നിയമനം. കൊല്ലം കലക്ടറായിരുന്ന അഫ്‌സാന പർവീണിനാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ചുമതല. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന ദേവി ദാസാണ് പുതിയ കൊല്ലം കലക്ടർ. പ്രവേശന പരീക്ഷാ കമ്മിഷണറായിരുന്ന അരുൺ കെ.വിജയനെ കണ്ണൂർ കലക്ടറായും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായിട്ടുള്ള സ്നേഹിൽ കുമാർ സിങ്ങിനെ കോഴിക്കോട് കലക്ടറായും നിയമിച്ചിട്ടുണ്ട്.

Tags:    
News Summary - Six districts in Kerala to get new Collectors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.