തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിലെ വിദ്യാർഥിനികൾക്ക് ആറുമാസം പ്രസവാവധി. സർവകലാശാല ആസ്ഥാനത്ത് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക സെനറ്റ് യോഗത്തിലാണ് തീരുമാനം.
2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റും അംഗീകരിച്ചു. നൈപുണ്യ വികസനത്തിലൂടെ സമർഥരായ ചികിത്സകരെ സൃഷ്ടിക്കാനാകുംവിധം പ്രധാന കോഴ്സുകളിൽ പരിഷ്കാരങ്ങൾ അംഗീകരിച്ചു.
രണ്ടുമാസത്തെ പ്രസവാവധിക്കായിരുന്നു സർക്കാർ നിർദേശമെങ്കിലും കുട്ടിയുടെയും അമ്മയുടെയും ആരോഗ്യത്തെയും സുരക്ഷയെയും കരുതി ആറുമാസമാക്കാൻ തീരുമാനിക്കുകയായിരുന്നു. ആർത്തവദിനങ്ങളിൽ അവധി നൽകുന്നത് പരിശോധിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.