ന്യൂഡൽഹി: രാജ്യത്തിെൻറ ബഹുസ്വരത അപകടത്തിലെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ് മദ് ബഷീർ എം.പി. ഭരണഘടനാപരമായി രാജ്യത്തെ മുഴുവൻ വിഭാഗങ്ങൾക്കും പൗരന്മാർക്കും തു ല്യമായ അവകാശം വകവെച്ചുനൽകുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ, സമീപകാല സംഭവവികാസങ്ങ ൾ ഒട്ടും ആശാവഹമല്ല. എസ്.കെ.എസ്.എസ്.എഫ് ദേശീയ പ്രതിനിധി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഇ.ടി. മുഹമ്മദ് ബഷീർ. അസമിലെ ദേശീയ പൗരത്വ പട്ടിക, എൻ.ഐ.എ ബിൽ, ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കൽ എന്നിവയെല്ലാം ഭരണഘടന മൂല്യങ്ങൾ അപകടത്തിലാവുന്നതിെൻറ സൂചനയാണെന്നു ബഷീർ പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി ഡൽഹിയിൽ നടന്ന എസ്.കെ.എസ്.എസ്.എഫ് ദേശീയ പ്രതിനിധി സംഗമം സമാപിച്ചു. വിദ്യാഭ്യാസ സാമൂഹിക ജാഗരണ പ്രവർത്തനങ്ങൾ ദേശീയാടിസ്ഥാനത്തിൽ വ്യാപിപ്പിക്കുന്ന പദ്ധതി തയാറാക്കാനാണ് സംഗമം സംഘടിപ്പിച്ചത്.
സമാപനദിന പരിപാടി ദാറുൽ ഹുദാ വൈസ് ചാൻസലർ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ മുസ്ലിം മജ്ലിസെ മുഷാവറത് പ്രസിഡൻറ് നവീദ് ഹാമിദ്, ഇഗ്നോ മുൻ പ്രോ വൈസ് ചാൻസലർ ബഷീർ അഹമ്മദ് ഖാൻ, ഷഫീഖ് റഹ്മാൻ ബർഖ് എം.പി, ഡോ. സുബൈർ ഹുദവി ചേകനൂർ, മൗലാന അബ്ദുൽ മതീൻ, ഹസീബ് അഹമ്മദ് അൻസാരി, മുഹമ്മദ് അനീസ് അബ്ബാസി, ഡോ. ബിഷറുൽ ഹാഫി, ജാബിർ ഹുദവി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.