തിരുവനന്തപുരം: കന്നുകാലി കശാപ്പിന് നിരോധനം ഏർപ്പെടുത്താനുള്ള കേന്ദ്രനീക്കം പാലിെൻറയും മാംസത്തിെൻറയും ലഭ്യതയിൽ കുറവ് വരുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോഷകാഹാര വ്യവസ്ഥയെ തന്നെ ബാധിക്കുന്നതാണ് ആഹാരക്രമത്തിലെ ഇത്തരം ഇടപെടൽ. ഇക്കാര്യം കേന്ദ്രത്തിെൻറ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ കർഷക അവാർഡുകൾ ടാഗോർ തിയറ്ററിൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിെൻറ ആഭ്യന്തര പാലുൽപാദനത്തിൽ ഒരു വർഷത്തിനിടെ 17 ശതമാനത്തിെൻറ വർധനയാണുണ്ടായത്. എല്ലാവരും ഒത്തുപിടിച്ചാൽ പാലിെൻറ കാര്യത്തിൽ സ്വയംപര്യാപ്തതയിലെത്താൻ കഴിയും. ഒരു പശുവിൽ നിന്നുള്ള ശരാശരി പാൽ ഉൽപാദനം നേരത്തേയുണ്ടായിരുന്ന 2.5 ലിറ്ററിൽ നിന്ന് ഇപ്പോൾ 10.1 ലിറ്ററായി ഉയർന്നിട്ടുണ്ട്. അതേ സമയം മുട്ടയുൽപാദനത്തിൽ വലിയ അന്തരമാണുള്ളത്.
പ്രതിവർഷം കേരളത്തിന് ആവശ്യമായി വരുന്നത് 550 കോടി മുട്ടയാണെങ്കിൽ ഉൽപാദനം 244 കോടി മാത്രമാണ്. മാംസത്തിെൻറ കാര്യത്തിൽ 4.66 ലക്ഷം മെട്രിക് ടണ്ണാണ് ആവശ്യകത. ഇതിൽ നല്ലൊരു ശതമാനം ഇതരസംസ്ഥാനങ്ങളിൽ നിന്നാണെത്തുന്നത്. മുട്ടയുടെയും മാംസത്തിെൻറയും ഉൽപാദനം വർധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാർ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.