കാസർകോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സംഘ്പരിവാർ മനസ്സാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിനെ ജയിപ്പിച്ച് ബി.ജെ.പിയെ താഴെയിറക്കാനാകില്ലെന്ന കോടിയേരിയുടെ പ്രസ്താവന അദ്ദേഹത്തിെൻറ സംഘിമനസ്സിൽ നിന്നുണ്ടായതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കാസർകോട്ട് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നില്ലെങ്കിൽ പകരം വരുന്നത് ബി.ജെ.പിയായിരിക്കും. കോടിയേരിയും സി.പി.എമ്മും ആഗ്രഹിക്കുന്നതും ഇതാണ്. കാലത്തിെൻറ ചുവരെഴുത്ത‌് വായിക്കാൻ സി.പി.എമ്മിനു കഴിയുന്നില്ല. കേന്ദ്രത്തിലെ ഫാഷിസ്റ്റ് സർക്കാറിനെ താഴെയിറക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതിന് സമാന ചിന്താഗതിക്കാരെയെല്ലാം ഒന്നിച്ചുകൊണ്ടുവരണം.
കോൺഗ്രസിൽ പരസ്യ പ്രസ‌്താവനയുടെ കാലം കഴിഞ്ഞു. അത‌് ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാവും. യൂത്ത‌് കോൺഗ്രസ‌് നേതാക്കളുടെ സോഷ്യൽ മീഡിയ വഴിയുള്ള സീറ്റ‌് ചർച്ച അംഗീകരിക്കാനാവില്ല. പാർലമെൻറ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിെൻറ മുഖ്യ എതിരാളി എൽ.ഡി.എഫാണ്.
കേരളത്തിൽ ബി.ജെ.പിയുമായാണ‌് യു.ഡി.എഫിെൻറ മത്സരമെന്ന കെ.പി.സി.സി വർക്കിങ‌് പ്രസിഡൻറ് കെ. സുധാകരെൻറ അഭിപ്രായം ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പിക്ക‌് കേരളത്തിൽ ഇക്കുറിയും ലോക്സഭ തെരഞ്ഞെടുപ്പിൽ അക്കൗണ്ട‌് തുറക്കാനാവില്ല. സി.ബി.െഎയെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘സിദ്ദീഖ് എങ്ങനെ തോറ്റു’; ജനമഹായാത്രയിൽ കണക്കുകൾ വിശദീകരിച്ച് കോൺഗ്രസിനെ കുറ്റപ്പെടുത്തി ലീഗ് നേതാവ്
കാഞ്ഞങ്ങാട്: 2014 ലോകസഭ തെരഞ്ഞെടുപ്പിൽ കാസർകോട് പാർലമെൻറ് മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്ന സിദ്ദീഖ് പരാജയപ്പെട്ടത് എങ്ങനെയെന്നുള്ള കണക്കുകൾ വിശദീകരിച്ച് ലീഗ് നേതാവ് ബഷീർ വെള്ളിക്കോത്ത്. ലീഗിെൻറ സംസ്ഥാന സമിതിയംഗംകൂടിയായ ഇദ്ദേഹം, യു.ഡി.എഫിെൻറ ഉറച്ചവോട്ടുകള്‍ മുഴുവന്‍ പോള്‍ ചെയ്തിട്ടുണ്ടായിരുന്നെങ്കിൽ കാസര്‍കോട് ലോകസഭ മണ്ഡലത്തില്‍ സിദ്ദീഖ് വിജയിക്കുമായിരുന്നുവെന്നും തുറന്നടിച്ചു. കാഞ്ഞങ്ങാട് ജനമഹായാത്രക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2009ൽ ഷാഹിദ കമാല്‍ മത്സരിച്ചസമയത്ത് കാസര്‍കോട് മണ്ഡലത്തിലെ ബൂത്തുകളില്‍ യു.ഡി.എഫിെൻറ 50 വീതം ഉറച്ചവോട്ടുകള്‍ കിട്ടാതെപോയിരുന്നു. അത് പിന്നീട് 2014ൽ ടി. സിദ്ദീഖ് മത്സരിച്ചപ്പോള്‍ ഒാരോ ബൂത്തിലും ചുരുങ്ങി 33 വോട്ടുകളായി. അന്ന് സിദ്ദീഖിന് ആ 33 വോട്ടുകള്‍ കുറഞ്ഞതിെൻറ ഫലമായി 6921 വോട്ടിെൻറ വ്യത്യാസത്തിൽ തോല്‍ക്കേണ്ടിവന്നു. യു.ഡി.എഫിെൻറ ഉറച്ച ഈ വോട്ടുകള്‍ കിട്ടിയിരുന്നെങ്കിൽ സിദ്ദീഖ് ജയിക്കുമായിരുന്നു. 1171 ബൂത്തുകളാണ് ജില്ലയിലുണ്ടായിരുന്നത് -അദ്ദേഹം പറഞ്ഞു. പിന്നീട് സംസാരിച്ച കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇൗ വസ്തുത ശരിവെക്കുകയുണ്ടായി. യു.ഡി.എഫിെൻറ മുഴുവന്‍ വോട്ടുകളും ചേര്‍ക്കാനും അത് പോള്‍ ചെയ്യിക്കാനും ശ്രമമുണ്ടാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.