ചെറുതുരുത്തി\എരുമപ്പെട്ടി: ഇടവേളക്കു ശേഷം തൃശൂർ ജില്ലയിലെ വരവൂർ, ആറങ്ങോട്ടുകര, ദേശമംഗലം മേഖലകളിൽ നേരിയ ഭൂചലന ം. വ്യാഴാഴ്ച രാത്രി 9.38നാണ് സംഭവം. ഭൂമിക്കടിയിൽ നിന്ന് ഇടിമുഴക്കം പോലുള്ള ശബ്ദവും കെട്ടിടങ്ങൾക്ക് വിറയലും അനുഭവപ്പെട്ടു. രണ്ട് സെക്കൻഡ് മാത്രമാണുണ്ടായത്.
മഴ പെയ്യുന്നതിനാൽ ഇടിമുഴക്കമാണെന്നാണ് ജനം കരുതിയത്. വാതിലുകൾ ഇളകുകയും പാത്രങ്ങൾ മറിഞ്ഞുവീഴുകയും ചെയ്‌തതോടെയാണ് ഭൂചലനമാണെന്ന് മനസ്സിലായതെന്ന് നാട്ടുകാർ പറഞ്ഞു. ഭൂചലനത്തിെൻറ തീവ്രതയും പ്രഭവകേന്ദ്രവും വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.