കൊച്ചി: പ്രതിഷേധങ്ങൾക്കിടയിലും സ്മാർട്ട്സിറ്റി പദ്ധതിയുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ മുന്നോട്ട്. പദ്ധതിയുടെ പ്രവർത്തന പുരോഗതി വെള്ളിയാഴ്ച അഡ്മിനിസ്ട്രേറ്റർ പരിശോധിക്കും.
സ്ഥലമേറ്റെടുക്കൽ അടക്കമുള്ള പ്രവർത്തനങ്ങളിലെ പ്രതിഷേധങ്ങൾ വകവെക്കാതെയാണ് നടപടികൾ. പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. പദ്ധതി ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് കുറ്റപ്പെടുത്തി ഉദ്യോഗസ്ഥരെ താക്കീത് ചെയ്തിരുന്നു. വെള്ളിയാഴ്ചത്തെ യോഗത്തിൽ സ്ഥലമേറ്റെടുക്കൽ അടക്കമുള്ള നടപടികളിലെ പുരോഗതി വിലയിരുത്തുമെന്നാണ് വിവരം.
കൂടാതെ, ഇക്കോ ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങളും വിലയിരുത്തും.
ലക്ഷദ്വീപിൽ 12,320 കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന വാർഷിക ഇൻഷുറൻസ് പദ്ധതി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.