മാർച്ചോടെ എല്ലാവർക്കും സ്മാർട്ട് റേഷൻ കാർഡ് -മന്ത്രി

മലപ്പുറം: മാർച്ചോടെ എല്ലാ കാർഡ് ഉടമകൾക്കും സ്മാർട്ട് റേഷൻ കാർഡുകൾ ലഭ്യമാക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. ഇതിന്‍റെ വിതരണം പുരോഗമിക്കുകയാണ്. പൊതുവിതരണ രംഗത്ത് ഒരു വര്‍ഷത്തിനുള്ളില്‍ സമഗ്ര മാറ്റമുണ്ടാക്കുമെന്നും താല്‍ക്കാലികമായി റദ്ദാക്കിയ റേഷന്‍കടകള്‍ സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കാൻ മലപ്പുറം കലക്ടറേറ്റില്‍ നടത്തിയ അദാലത്തിന് ശേഷം അദ്ദേഹം പറഞ്ഞു.


സിവില്‍ സപ്ലൈസ് ഓഫിസുകൾ ഫെബ്രുവരിയോടെ ഇ ഓഫിസ് സംവിധാനത്തിലേക്ക് മാറ്റും.പുതിയ സ്റ്റോക്ക് വരുന്നതോടെ 50 ശതമാനം വീതം പച്ചരിയും പുഴുക്കലരിയും റേഷന്‍ കടകളില്‍ ലഭ്യമാക്കും. മുന്‍ഗണന വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താൻ റേഷന്‍വ്യാപാരികളും ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിക്കണം.

Tags:    
News Summary - smart ration cards for everyone`-minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.