ശംഖുംമുഖം: കുട്ടികളെ ഉപയോഗിച്ച് കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടി. ഇവരെ കൊണ്ടുവന്ന തമിഴ്നാട്ടുകാരായ പുരുഷനും സ്ത്രീയും കസ്റ്റംസ് പിടിയിലായി. 11ഉം 17 ഉം വയസ്സുള്ള പെൺകുട്ടികൾക്ക് ധരിപ്പിച്ചിരുന്ന ഡയപ്പറിനുള്ളിലായിരുന്നു സ്വർണം. പിടിച്ചെടുത്ത സ്വർണത്തിന് 86 ലക്ഷം രൂപ വില വരും.
വ്യാഴാഴ്ച രാത്രി ദുബൈയില്‍നിന്ന് തിരുവനന്തപുരെത്തത്തിയ എയര്‍ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരായ തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്. രണ്ടുപേരുടെയും മക്കളെയാണ് സ്വർണം കടത്താൻ ഉപയോഗിച്ചത്. 1.65 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണം കുട്ടികളുടെ ഡയപ്പറിനുള്ളില്‍ കെമിക്കൽ രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
രക്ഷാകര്‍ത്താക്കളുടെ പാസ്പോര്‍ട്ട് പരിശോധനയില്‍ സംശയം തോന്നിയ കസ്റ്റംസ് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് കുട്ടികള്‍ അറിയാതെ അവരെ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതായി കെണ്ടത്തിയത്. ഇവർ സ്വര്‍ണക്കടത്ത് സംഘങ്ങളുടെ കാരിയര്‍മാരാണ്.
എയര്‍കസ്റ്റംസ് ഇൻറലിജന്‍സ് അസി. കമീഷണര്‍ എസ്.ബി. അനിലിെൻറ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ പ്രകാശ് അലക്സ്, മോഹനചന്ദ്രന്, ഉദയകുമാര്രാജ, സന്തോഷ് കുമാര്‍, ഇൻസ്പെക്ടര്‍മാരായ അഭിലാഷ്കുമാര്‍, പ്രബോദ്, മേഘ, ഗുല്‍ഷന്‍കുമാര്‍, ഹെഡ് ഹവില്‍ദാര്‍ സുരേന്ദ്രന് എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.