കൊച്ചി: അന്താരാഷ്ട്ര കള്ളക്കടത്തുകാരനും കേന്ദ്ര സുരക്ഷാ ഏജൻസികൾ അടക്കം അന്വേഷണം നടത്തുന്ന കേസുകളിലെ പിടികിട്ടാപ്പുള്ളിയുമായ ബിഷു ശൈഖിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ നിന്നുള്ള സി.ബി.ഐ സംഘം കൊല്‍ക്കത്തയില്‍ വെച്ച് സാഹസികമായാണ് ബിഷുവിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെത്തിച്ച ബിഷു ശൈഖിനെ സി.ബി.ഐ കോടതിയിൽ ഹാജരാക്കുന്നതിനായി തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി വഴി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് നടത്തുന്നയാളാണ് ഇയാൾ. കള്ളക്കടത്തുമായി ബന്ധപ്പെട്ട് മലയാളി ബി.എസ്.എഫ് കമാന്‍ഡന്‍റ് ജിബു ഡി. മാത്യു അറസ്റ്റിലായ കേസിലെ അന്വേഷണമാണ് ബിഷുവിലേക്ക് നീണ്ടത്. കള്ളനോട്ടും മയക്കുമരുന്നും കടത്തുന്നതിനായി ജിബു ഡി. മാത്യുവിന് ലക്ഷക്കണക്കിന് രൂപ കോഴ നല്‍കിയിരുന്നതായി ബിഷു സി.ബി.ഐക്ക് മൊഴി നല്‍കി.
നേരത്തെ, പത്തനംതിട്ട സ്വദേശി ജിബു ഡി. മാത്യുവിനെ 45 ലക്ഷം രൂപയുമായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽെവച്ചാണ് സി.ബി.ഐ പിടികൂടിയത്. പശ്ചിമ ബംഗാളിൽ നിന്നുള്ള ഷാലിമാർ എക്സ്പ്രസിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ജിബുവിനെ സി.ബി.ഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. േട്രാളി ബാഗിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചനിലയിലായിരുന്നു നോട്ടുകൾ. യാത്ര പുറപ്പെടുമ്പോൾ മുതൽ ജിബു സി.ബി.ഐ നിരീക്ഷണത്തിലായിരുന്നു.
ജിബു ഡി. മാത്യുവിന് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് സി.ബി.ഐ നേരത്തേ കണ്ടെത്തിയിരുന്നു. നിരവധി തവണ ബിഷു ശൈഖിൽ ജിബു കോഴ വാങ്ങി രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ വരെ കൈമാറിയിരുന്നതായി തിരുവനന്തപുരം സി.ബി.ഐ സംഘം കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് സി.ബി.ഐയുടെ ആവശ്യ പ്രകാരം കോടതി ബിഷു ശൈഖിനെ കേസിൽ രണ്ടാം പ്രതിയാക്കി. നിലവിൽ കൊൽകത്തയിലെ ബി.എസ്.എഫ് 83 ബറ്റാലിയൻ കമാൻഡൻറാണ് ജിബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.