ആലപ്പുഴ: തന്നെയും എസ്.എൻ ട്രസ്റ്റിനെയും മാത്രം ബാധിക്കുന്ന വിധിയല്ല ഹൈകോടതിയിൽ നിന്നുണ്ടായതെന്ന് എസ്.എൻ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എന്‍ ട്രസ്റ്റ് ബൈലോ ഭേദഗതി ചെയ്യാനുള്ള ഹൈകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
എസ്.എൻ ട്രസ്റ്റിന്റെ നേതൃസ്ഥാനത്ത് താൻ തുടരാതിരിക്കാൻ ചില ദുർബുദ്ധികൾ നടത്തുന്ന കുതന്ത്രമാണ് ട്രസ്റ്റുമായി ബന്ധപ്പെട്ട കേസിന് പിന്നില്‍. ട്രസ്റ്റുമായി ബന്ധമുള്ള ഒരു കേസിലും താന്‍ പ്രതിയല്ല. ട്രസ്റ്റികളിൽ ആരെങ്കിലും ക്രിമിനൽ കേസിൽ ഉൾപ്പെട്ടാൽ കോടതി ചാർജ് ഫ്രെയിം ചെയ്യുകയും ട്രസ്റ്റ് താൽപര്യത്തിന് വിരുദ്ധമായി ട്രസ്റ്റി പ്രവർത്തിക്കുകയും ചെയ്താൽ കേസ് അവസാനിക്കുന്നതുവരെ മാറി നിൽക്കണമെന്നാണ് ഹൈകോടതിയുടെ ഉത്തരവ്. ഇതിന് മുമ്പ് അതത് ജില്ല കോടതികൾ വിചാരണ നടത്തി വിധി പ്രഖ്യാപിച്ചാൽ മാത്രം ഇങ്ങനെ മാറിനിന്നാൽ മതിയെന്നും ഹൈകോടതി ഉത്തരവിൽ പറയുന്നു. ഇവിടെ കേസ് ഫ്രെയിം ചെയ്തിട്ടുണ്ട്, ചാർജ് ചെയ്തിട്ടില്ല.
ഇതൊരു പൊതുവിധിയാണ്. എസ്.എൻ ട്രസ്റ്റിന് മാത്രമല്ല, എല്ലാ ട്രസ്റ്റുകളെയും ബാധിക്കുന്നതാണ് ഈ ഉത്തരവ്. എന്നാൽ, ഇത് എനിക്കെതിരെയുള്ള വിധിയാണെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.