കൊച്ചി: ലാവലിന്‍ കേസില്‍ സി.ബി.ഐയുടെ ക്രിമിനല്‍ റിവിഷന്‍ ഹരജിയില്‍ ജനുവരി നാലുമുതല്‍ 12 വരെ ഹൈകോടതി തുടര്‍ച്ചയായി വാദം കേള്‍ക്കും. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റമുക്തരാക്കിയ സി.ബി.ഐ കോടതിയുടെ നടപടിക്കെതിരായ ഹരജി വ്യാഴാഴ്ച പരിഗണിച്ചപ്പോഴാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
തുടര്‍ന്ന് സി.ബി.ഐയുടെയും എതിര് കക്ഷികളായ പിണറായി വിജയനടക്കമുള്ളവരുടെ അഭിഭാഷകരുടെയും സമ്മതത്തോടെ ഹരജി ജനുവരിയില്‍ വാദം കേള്‍ക്കാന്‍ മാറ്റുകയായിരുന്നു. സി.ബി.ഐക്ക് വേണ്ടി അഡീ. സോളിസിറ്റര്‍ ജനറല്‍ നടരാജന് നേരിട്ടത്തെി. പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനുള്ള കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിന്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണമാണ് കേസിന് അടിസ്ഥാനം.
ലാവലിന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതിലൂടെ ഖജനാവിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ കേസ്. 2013 നവംബറില്‍ തിരുവനന്തപുരത്തെ സി.ബി.ഐ കോടതി പിണറായി വിജയനടക്കമുള്ളവരെ കുറ്റമുക്തരാക്കി. ഇതിനെതിരെയാണ് സി.ബി.ഐ ഹൈകോടതിയെ സമീപിച്ചിട്ടുള്ളത്. നേരത്തേ ഈ കേസില്‍ ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറടക്കമുള്ളവര്‍ നല്കിയ റിവിഷന്‍ ഹരജികള്‍ നിലനില്‍ക്കില്ളെന്ന് വ്യക്തമാക്കി ഹൈകോടതി തള്ളിയിരുന്നു. സി.ബി.ഐയുടെ ഹരജി മാത്രമാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.