തൃശൂർ: ബി.ജെ.പിയുമായി ബി.ഡി.ജെ.എസ് അകലുന്നെന്ന സൂചന നൽകി തൃശൂരിൽ എസ്.എൻ.ഡി.പി യോഗം പരസ്യമായി രംഗത്ത്. തൃശൂർ കോർപറേഷനിൽ സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച പുല്ലഴി ഡിവിഷനിൽ ഇടത് സ്ഥാനാർഥിക്ക് എസ്.എൻ.ഡി.പി യോഗം തൃശൂർ യൂനിയൻ പിന്തുണ പ്രഖ്യാപിച്ചു.
എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറിയും ബി.ഡി.ജെ.എസ് മുൻ ജില്ല പ്രസിഡൻറുമായ കെ.വി. സദാനന്ദൻ പങ്കെടുത്ത യൂനിയൻ യോഗത്തിലാണ് പിന്തുണ പ്രഖ്യാപനം. തീരുമാനമറിയിച്ച് യൂനിയൻ പത്രക്കുറിപ്പും നൽകി.
എൻ.ഡി.എ കൺവീനറുമായിരുന്ന സദാനന്ദൻ വെള്ളാപ്പള്ളി നടേശെൻറ വിശ്വസ്തനുമാണ്. നേരത്തേ ബി.ഡി.ജെ.എസിന് നൽകിയ ഈ സീറ്റ് ബി.ജെ.പി ഏറ്റെടുത്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ആവശ്യപ്പെട്ട സീറ്റുകൾ നൽകാതെ അവഗണിച്ചെന്ന ആക്ഷേപം നേരത്തേ തന്നെ ബി.ഡി.ജെ.എസിനുണ്ട്. െതരഞ്ഞെടുപ്പിൽ പലയിടത്തും പ്രചാരണത്തിനും ഇറങ്ങിയിരുന്നില്ല. പുല്ലഴിയിൽ ബി.ജെ.പി സജീവമാണെങ്കിലും ബി.ഡി.ജെ.എസ് കാര്യമായി രംഗത്തിറങ്ങിയിട്ടില്ല.
വെള്ളാപ്പള്ളിയുടെയും തുഷാറിെൻറയും അറിവോടെയാണ് തീരുമാനമെന്ന് എസ്.എൻ.ഡി.പി യോഗം നേതാക്കൾ പറയുന്നു. ഏറെനാളായി ബി.ജെ.പി ബന്ധത്തിൽ തൃപ്തരല്ല ബി.ഡി.ജെ.എസ്. എന്നാൽ, ബി.ജെ.പി ബന്ധം വിടുന്നത് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നാണ് നേതാക്കൾ പറയുന്നത്. പുല്ലഴിയിൽ ഇടത് സ്ഥാനാർഥിക്ക് വേണ്ടി എസ്.എൻ.ഡി.പി യോഗം പ്രത്യേകം പ്രചാരണം സംഘടിപ്പിക്കും. ഇവിടെ ഈഴവ വോട്ടുകൾ നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.